ഭക്ഷണം പാഴാക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Published : Aug 29, 2026, 03:01 PM IST
food waste

Synopsis

നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ ചില മാറ്റങ്ങളിലൂടെ ഭക്ഷണം പാഴാകുന്നത് വലിയൊരു അളവുവരെ തടയാൻ സാധിക്കും.

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും പല കാരണങ്ങളാൽ നശിപ്പിക്കപ്പെടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷണ സാധനങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാം. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ ചില മാറ്റങ്ങളിലൂടെ ഭക്ഷണം പാഴാകുന്നത് വലിയൊരു അളവുവരെ തടയാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

1. ബുദ്ധിപൂർവ്വം സാധനങ്ങൾ വാങ്ങാം

ആളുകൾ പലപ്പോഴും ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ ഒരുമിച്ച് വാങ്ങി കൂട്ടാറുണ്ട്. ഇതിന് പകരം കൃത്യമായൊരു ലിസ്റ്റ് തയ്യാറാക്കി ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുക. ആഴ്ചയിലൊരിക്കൽ വലിയ തോതിൽ സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ ഏതാനും ദിവസങ്ങളുടെ ഇടവേളകളിൽ ആവശ്യാനുസരണം വാങ്ങുന്നതാണ് ഭക്ഷണം പാഴാകാതിരിക്കാൻ നല്ലത്.

2. കൃത്യമായ രീതിയിൽ സൂക്ഷിക്കാം

പഴങ്ങളും പച്ചക്കറികളും തെറ്റായ രീതിയിൽ സൂക്ഷിക്കുന്നത് അവ പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകുന്നു. ഉദാഹരണത്തിന് ഉരുളക്കിഴങ്ങ്, തക്കാളി, വെളുത്തുള്ളി, സവാള, വെള്ളരി എന്നിവ ഒരിക്കലും റഫ്രിജറേറ്ററിൽ വെക്കരുത്. അവ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കണം. അതേസമയം എഥിലീൻ വാതകം ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷണസാധനങ്ങളിൽ നിന്ന് മാറ്റിവെക്കുന്നത് അവ പെട്ടെന്ന് പഴുത്ത് കേടാകുന്നത് തടയും.

3. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ പഠിക്കാം

അച്ചാറുകൾ ഇടുക, ഉണക്കി സൂക്ഷിക്കുക, ഫ്രീസ് ചെയ്യുക , ഫെർമെന്റ് ചെയ്യുക തുടങ്ങിയ പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ കൂടുതൽ കാലം കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കും.

4. ഫ്രിഡ്ജിൽ ക്രമീകരണം ഉറപ്പാക്കാം

ഫ്രിഡ്ജ് അമിതമായി നിറച്ചുവെച്ചാൽ ഉള്ളിലുള്ള സാധനങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോവുകയും കേടാവുകയും ചെയ്യും. നേരത്തെ വാങ്ങിയ ഭക്ഷണസാധനങ്ങൾ മുൻനിരയിലും പുതുതായി വാങ്ങിയവ പിന്നിലും വെക്കുക. ഇത് പഴയ സാധനങ്ങൾ ആദ്യം ഉപയോഗിച്ചു തീർക്കാൻ സഹായിക്കും.

5. ബാക്കിവരുന്ന ഭക്ഷണം വീണ്ടും ഉപയോഗിക്കാം

ബാക്കിവരുന്ന ഭക്ഷണം ഗ്ലാസ് പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ഭക്ഷണം കേടുവരാതിരിക്കാനും പിന്നീട ചൂടാക്കി ഉപയോഗിക്കാനും സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

ഓണത്തിന് ബാക്കി വന്ന പായസം എന്തുചെയ്തു? ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
സ്ട്രെസ് കുറയ്ക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ