പ്ലാസ്റ്റിക്, തടി, സ്റ്റീൽ? ഏതുതരം ചോപ്പിംഗ് ബോർഡാണ് ആരോഗ്യത്തിന് നല്ലത്; അറിയാം

Published : Aug 27, 2026, 02:40 PM IST
chopping board

Synopsis

നാം ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡിന്റെ തരം, ശുചിത്വം, കത്തിയുടെ മൂർച്ച, അത് വൃത്തിയാക്കുന്ന രീതി എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും.

ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ എപ്പോഴും കഴിക്കുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ച് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും നമ്മുടെ ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. അതിലൊന്നാണ് അടുക്കളയിൽ പച്ചക്കറികളും മറ്റും മുറിക്കാൻ ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡുകൾ. നാം ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡിന്റെ തരം, ശുചിത്വം, കത്തിയുടെ മൂർച്ച, അത് വൃത്തിയാക്കുന്ന രീതി എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും. പ്ലാസ്റ്റിക്, തടി, സ്റ്റീൽ ചോപ്പിംഗ് ബോർഡുകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകൾ

ഗുണങ്ങൾ: ഭാരം കുറവാണ്, വിലക്കുറവാണ്, ഡിഷ് വാഷറിൽ എളുപ്പത്തിൽ കഴുകിയെടുക്കാം.

ദോഷങ്ങൾ: കത്തി തട്ടി എളുപ്പത്തിൽ വലിയ വരകൾ വീഴുന്നു. ഈ വരകൾക്കുള്ളിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ സാധ്യതയേറെയാണ്. കത്തിയുടെ മൂർച്ച വേഗത്തിൽ നഷ്ടപ്പെടാനും കാരണമാകും. കൂടാതെ, പച്ചക്കറികൾ അരിയുമ്പോൾ മൈക്രോപ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയുമുണ്ട്.

തടികൊണ്ടുള്ള ചോപ്പിംഗ് ബോർഡുകൾ

ഗുണങ്ങൾ: കത്തിയുടെ മൂർച്ച നിലനിർത്താൻ ഏറ്റവും അനുയോജ്യമാണ്. ബാക്ടീരിയകളെ സ്വാഭാവികമായി നശിപ്പിക്കാനുള്ള ശേഷി തടിക്കുണ്ട്.

ദോഷങ്ങൾ: എണ്ണ പുരട്ടുന്നതുൾപ്പെടെയുള്ള കൃത്യമായ പരിചരണം ആവശ്യമാണ്. കൈകൊണ്ട് തന്നെ കഴുകേണ്ടതും പ്രധാനമാണ്. വെള്ളത്തിൽ ഏറെനേരം ഇട്ടുവെച്ചാൽ ഇത് വളയാനോ വിണ്ടുകീറാനോ സാധ്യതയുണ്ട്.

സ്റ്റീൽ ചോപ്പിംഗ് ബോർഡുകൾ

ഗുണങ്ങൾ: കറയും തുരുമ്പും പിടിക്കില്ല. ദുർഗന്ധവും പൂപ്പലും ഉണ്ടാവില്ല. വൃത്തിയാക്കാൻ വളരെ എളുപ്പമാണ്, ദീർഘകാലം നിലനിൽക്കും.

ദോഷങ്ങൾ: കഠിനമായ പ്രതലമായതിനാൽ കത്തിയുടെ മൂർച്ച വളരെ വേഗത്തിൽ നഷ്ടപ്പെടും. പച്ചക്കറികൾ മുറിക്കുന്ന സമയത്ത് വലിയ ശബ്ദമുണ്ടാകുകയും ഭക്ഷണം വഴുതിപ്പോകാനും സാധ്യത കൂടുതലാണ്.

PREV
Read more Articles on
click me!

Recommended Stories

മഴക്കാലത്ത് ഫുഡ് പോയിസണിംഗ് എങ്ങനെ തടയാം? അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ