പച്ചക്കറികളിലെ വിഷം കളയാൻ ഇതാ ചില പൊടിക്കൈകൾ

Published : May 06, 2025, 01:03 PM IST
പച്ചക്കറികളിലെ വിഷം കളയാൻ ഇതാ ചില പൊടിക്കൈകൾ

Synopsis

വാളൻപുളി വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കാം. ശേഷം വാളൻപുളി ലായനിയിലോ വിനാഗിരിയിലോ ഇലക്കറികൾ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുക്കാം.

പച്ചക്കറികൾ കഴിക്കുന്നത് നല്ല ആരോഗ്യത്തിന് പ്രധാനമാണ്. കഴിയുന്നത്ര പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്തുന്നവരുണ്ട്. എന്നാൽ അതിനുള്ള സ്ഥലമില്ലാത്തവർക്ക് കടയിൽ നിന്നും വാങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ല. എന്നാൽ കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ വിഷാംശം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വിഷമുള്ള പച്ചക്കറികൾ കഴിച്ചാൽ ആരോഗ്യത്തിന് പകരം രോഗങ്ങളായിരിക്കും നമുക്ക് വരുന്നത്. പച്ചക്കറികളിലെ വിഷാംശം കളയാൻ സിംപിളായി ഇങ്ങനെ ചെയ്താൽ മതി. 

കറിവേപ്പില, മല്ലിയില 

വിനാഗിരി അല്ലെങ്കിൽ വാളൻപുളി ഉപയോഗിച്ച് ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നീക്കം ചെയ്യാൻ സാധിക്കും. വാളൻപുളി വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കാം. ശേഷം വാളൻപുളി ലായനിയിലോ വിനാഗിരിയിലോ ഇലക്കറികൾ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുക്കാം. ശേഷം തണ്ട് മുറിച്ചെടുത്ത്  തുടച്ചെടുക്കാം. ഈർപ്പം പൂർണമായും പോയതിന് ശേഷം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

വഴുതന, വെണ്ട

ഇത്തരം പച്ചക്കറികൾ വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ വയ്ക്കരുത്. ആദ്യം നന്നായി വെള്ളത്തിൽ കഴുകിയെടുക്കണം. ശേഷം വിനാഗിരി അല്ലെങ്കിൽ വാളൻപുളി ലായനിയിൽ കുറച്ച് നേരം മുക്കിവയ്ക്കാം. മഞ്ഞളും ഉപ്പും ഉപയോഗിച്ചും പച്ചക്കറികൾ വൃത്തിയാക്കാൻ സാധിക്കും. കഴുകി കഴിഞ്ഞാൽ ഈർപ്പമില്ലെന്ന് ഉറപ്പിച്ചതിന് ശേഷമേ അടച്ചുസൂക്ഷിക്കാൻ പാടുള്ളു. 

ക്യാരറ്റ്, മുരിങ്ങ 

ഉപ്പും മഞ്ഞൾപ്പൊടിയും ഉപയോഗിച്ച് നന്നായി കഴുകിയാൽ ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കഴുകി കഴിഞ്ഞാൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

പച്ചമുളക്, തക്കാളി 

നല്ല വെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം വിനാഗിരി ലായനിയിൽ മുക്കിവയ്ക്കാം. ശേഷം നന്നായി കഴുകിയെടുത്ത് തുടച്ചെടുക്കണം. പച്ചക്കറിയിലെ ഞെട്ടുകൾ അടർത്തിയെടുത്തതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. 

ആപ്പിൾ സിഡാർ വിനഗർ ഉപയോഗിച്ച് വീട് എളുപ്പത്തിൽ വൃത്തിയാക്കാം

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്