കിടപ്പ് മുറിക്ക് ഈ 3 നിറങ്ങൾ ഒരിക്കലും കൊടുക്കരുത്; കാര്യം ഇതാണ് 

Published : May 30, 2025, 12:36 PM IST
കിടപ്പ് മുറിക്ക് ഈ 3 നിറങ്ങൾ ഒരിക്കലും കൊടുക്കരുത്; കാര്യം ഇതാണ് 

Synopsis

മുറിക്കുള്ളിൽ നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ അവിടെ നൽകുന്ന ഇന്റീരിയറിനും മറ്റ് അലങ്കാരങ്ങൾക്കും സാധിക്കും. അതിൽ പെയിന്റുകളാണ് കൂടുതൽ പങ്കുവഹിക്കുന്നത്.

വീട്ടിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഇടമാണ് കിടപ്പുമുറികൾ. അതിനാൽ തന്നെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലാവണം കിടപ്പ് മുറികൾ ഒരുക്കേണ്ടത്. മുറിക്കുള്ളിൽ നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ അവിടെ നൽകുന്ന ഇന്റീരിയറിനും മറ്റ് അലങ്കാരങ്ങൾക്കും സാധിക്കും. അതിൽ പെയിന്റുകളാണ് കൂടുതൽ പങ്കുവഹിക്കുന്നത്. മുറിക്ക് ഉചിതമായ നമ്മൾ ആഗ്രഹിക്കുന്ന നിറങ്ങൾ നൽകേണ്ടത് വളരെ പ്രധാനമാണ്. മുറിക്ക് ഈ നിറങ്ങൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മാറ്റിക്കോളൂ.

ബ്രൈറ്റ് യെല്ലോ 

മഞ്ഞ നിറങ്ങൾ എപ്പോഴും വാം ഫീൽ ആണ് തരുന്നത്. അതിനാൽ തന്നെ ഇത് നിങ്ങളുടെ ശാന്തമായ ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഉറക്കത്തിൽ നേരം വെളുത്തതുപോലെ നിങ്ങൾക്ക് തോന്നാം. അല്ലെങ്കിൽ ഉറങ്ങി എഴുന്നേൽക്കാൻ സമയമായെന്ന് കരുതാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം നിറങ്ങൾ കിടപ്പ് മുറിക്ക് നൽകുന്നത് ഒഴിവാക്കാം. 

ചുവപ്പും ഓറഞ്ചും

ചുവപ്പിനും ഓറഞ്ചിനുമൊക്കെ അതിന്റെതായ ഭംഗി ഉണ്ട്. എന്നിരുന്നാലും ഇത് മുറികൾക്ക് നൽകുന്നത് അത്ര നല്ലതല്ല. ഇത് മുറികൾക്കൊരു ബോൾഡ് ലുക്ക് നൽകുന്നു. എന്നാൽ ഇത്തരം കടുത്ത നിറങ്ങൾ നിങ്ങളുടെ ഉറക്കത്തെ കെടുത്തുകയും മാനസിക സമ്മർദ്ദം കൂട്ടാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം കടും നിറങ്ങൾ കിടപ്പ് മുറിക്ക് കൊടുക്കുന്നത് ഒഴിവാക്കാം. 

കറുപ്പ് 

കറുപ്പ് നിറം എപ്പോഴും ഒരു ക്ലാസി ലുക്കാണ് നൽകുന്നത്. എന്നാൽ കിടപ്പ് മുറികൾക്ക് കറുപ്പ് നിറം യോജിക്കുന്നവയല്ല. ഇത് നിങ്ങൾക്ക് നെഗറ്റീവ് ഫീൽ നൽകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കറുപ്പ് നിറം കിടപ്പ് മുറിക്ക് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കോൺട്രാസ്റ്റ് പോലെ വെള്ള നിറവും നൽകാവുന്നതാണ്. 

നിങ്ങൾക്ക് ഇഷ്ടമുള്ള സ്റ്റൈലിനും ഡിസൈനിലും ചേരുന്ന വിധത്തിലാവണം കിടപ്പ് മുറി പെയിന്റ് ചെയ്യേണ്ടത്. ശാന്തതയും സമാധാനവും ലഭിക്കുന്ന വിധത്തിൽ മുറികൾ ക്രമീകരിക്കുന്നത് നല്ലതായിരിക്കും. 

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്