
ഗാന്ധിനഗർ: ക്ഷീര സഹകരണ സംഘങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നു. നിലവിൽ മൂന്നിൽ ഒരു ഭാഗം സ്ത്രീകളാണ് ക്ഷീര സഹകരണ സംഘങ്ങളിൽ നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളിലാണ് സ്ത്രീകളുടെ പങ്കാളിത്തത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വർഷവും 9000 കോടിയിലധികം ലാഭമാണ് സ്ത്രീകൾ നയിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം.
25 ശതമാനം സ്ത്രീകളും ക്ഷീര യൂണിയനുകളിൽ ഡയറ്കടർ പദവിയിൽ തുടരുന്നു. 82 പേരാണ് നിലവിൽ ഡിസിഷൻ മേക്കിങ് ബോർഡിൽ ഉള്ളത്. സ്ത്രീകളുടെ പ്രാതിനിധ്യം താഴെതട്ടുവരെ ഇത്തരത്തിൽ വ്യാപിക്കുന്നു. പ്രധാന തീരുമാനങ്ങൾ, പ്രവർത്തനങ്ങൾ, നിരീക്ഷണം തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും സ്ത്രീകൾ തന്നെയാണ് ഏറ്റെടുത്ത് ചെയ്യുന്നത്.
സ്ത്രീകൾ നയിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ പാൽ സംഭരണത്തിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ ദിവസവും 41 ലക്ഷം ലിറ്റർ മാത്രം ലഭിച്ചിരുന്നിടത്ത് 2025 ആയിപ്പോഴേക്കും പ്രതിദിനം 57 ലക്ഷം ലിറ്ററായി വർധിച്ചു. നിലവിൽ ഗുജറാത്തിലെ മൊത്തം പാൽ ശേഖരണത്തിൽ 26 ശതമാനം സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
അതേസമയം സ്ത്രീകൾ നയിക്കുന്ന ഇത്തരം സഹകരണ സംഘങ്ങൾ സാമൂഹിക പരിവർത്തനത്തിന്റെ മാത്രമല്ല, ഗ്രാമീണ സമ്പത് വ്യവസ്ഥയിൽ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.