ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരാനുള്ള പ്രധാനം കാരണങ്ങൾ ഇതാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

Published : Sep 01, 2025, 06:21 PM IST
fish on fridge

Synopsis

ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യമാണ്. പച്ചക്കറികളും, മത്സ്യവും മാംസവുമെല്ലാം നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. പലതരം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

  1. ഭക്ഷണാവശിഷ്ടങ്ങൾ

ഭക്ഷണാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ പറ്റിയിരിക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇടയ്ക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ദിവസങ്ങളോളം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ പറ്റിയിരുന്നാൽ ദുർഗന്ധം കൂടുകയേയുള്ളു.

2. വൃത്തിയാക്കാതിരിക്കുക

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി ദിവസവും പല പ്രാവശ്യങ്ങളിൽ ഫ്രിഡ്ജ് തുറന്ന് അടയ്ക്കാറുണ്ട്. എന്നാൽ വൃത്തിയാക്കാൻ മാത്രം മടിക്കുന്നവരാണ് നമ്മളിൽ പലരും. ഇടയ്ക്കിടെ ഫ്രിഡ്ജ് നന്നായി വൃത്തിയാക്കുന്നത് ഒരു ശീലമാക്കാം. ഇത് ദുർഗന്ധം ഉണ്ടാവുന്നതിനെ തടയുന്നു.

3. പ്ലാസ്റ്റിക് പാത്രങ്ങൾ

പ്ലാസ്റ്റിക് പാത്രങ്ങളാണ് അടുക്കളയിൽ അധികവും ഉപയോഗിക്കുന്നത്. എന്നാൽ ദീർഘകാലം ഉപയോഗിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ അനുയോജ്യമല്ല. ഭക്ഷണ സാധനങ്ങൾ ഇതിൽ സൂക്ഷിക്കുമ്പോൾ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

4. അടച്ച് സൂക്ഷിക്കാതിരിക്കുക

ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ അടച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. തുറന്ന് വയ്ക്കുമ്പോൾ ഭക്ഷണത്തിന്റെ ഗന്ധം പരക്കുകയും മറ്റു ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു. ഏതുതരം ഭക്ഷണവും ഫ്രിഡ്ജിൽ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്
നാല് വശവും പാറ്റിയോ ഉള്ള കാറ്റും വെളിച്ചവും കയറുന്ന അടിപൊളി വീട്