വസ്ത്രങ്ങൾ കഴുകിയതിന് ശേഷം പലപ്പോഴും വാഷിംഗ് മെഷീനിൽ നിന്നും ദുർഗന്ധം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും.
വാഷിംഗ് മെഷീൻ വന്നതോടെ തുണികൾ കഴുകുന്ന ജോലി എളുപ്പമായിട്ടുണ്ട്. ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. എന്നാൽ വസ്ത്രങ്ങൾ കഴുകിയതിന് ശേഷം പലപ്പോഴും വാഷിംഗ് മെഷീനിൽ നിന്നും ദുർഗന്ധം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത്തരത്തിൽ സംഭവിക്കുന്നതിന് കാരണം ഇതാണ്.
- വാഷിംഗ് മെഷീനുള്ളിൽ ഫിൽറ്റർ ഉണ്ട്. വസ്ത്രങ്ങൾ കഴുകുമ്പോൾ അതിലെ അഴുക്കും പൊടിപടലങ്ങളും, നൂലിഴകളും ഫിൽറ്ററിൽ തങ്ങി നിൽക്കുന്നു. ഇത് വൃത്തിയാക്കാതെ പിന്നെയും വസ്ത്രങ്ങൾ കഴുകുമ്പോൾ ദുർഗന്ധം ഉണ്ടാവുകയും അഴുക്ക് വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയും ചെയ്യും.
2. ഫിൽറ്റർ ദിവസങ്ങളോളം വൃത്തിയാക്കാതെ വെയ്ക്കുമ്പോൾ ഇത് അടഞ്ഞുപോവുകയും ചെയ്യും. ഇത് പൂപ്പൽ ഉണ്ടാവാനും അണുക്കൾ പെരുകാനും സാധ്യത കൂടുതലാണ്. കൂടാതെ വസ്ത്രങ്ങളിൽ കൂടുതൽ അഴുക്ക് പറ്റാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകും.
3. ഫിൽറ്റർ വൃത്തിയാക്കാതെ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ കൃത്യമായ ഡ്രെയിനേജ് ഇല്ലാതാവുകയും വസ്ത്രങ്ങൾ കഴുകാൻ കൂടുതൽ സമയം ചിലവാകുകയും ചെയ്യുന്നു. കൂടാതെ വാഷിംഗ് മെഷീനിൽ നിന്നും ശബ്ദങ്ങൾ കേൾക്കാനും സാധ്യത കൂടുതലാണ്.
4. ഇടയ്ക്കിടെ വാഷിംഗ് മെഷീൻ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഉപകരണം അൺപ്ലഗ് ചെയ്തതിന് ശേഷം ഫിൽറ്റർ ഇളക്കിമാറ്റാം. അതുകഴിഞ്ഞ് ഫിൽറ്റർ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുക്കണം. പറ്റിപ്പിടിച്ച അഴുക്ക് ഉണ്ടെങ്കിൽ മൃദുലമായ ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാവുന്നതാണ്. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും ഫിൽറ്റർ ഇളക്കി മാറ്റി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


