നാല് വശവും പാറ്റിയോ ഉള്ള കാറ്റും വെളിച്ചവും കയറുന്ന അടിപൊളി വീട്
എല്ലാവരുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. പണി തുടങ്ങുന്ന സമയം മുതൽ പലതരം ആശങ്കകളാണ് നമ്മൾ നേരിടേണ്ടതായി വരുന്നത്. മൂന്ന് വശവും പാറ്റിയോയും കോർട്ടിയാടുമുള്ള ഈ വീട് കാണാം.

നല്ല വീട്
കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന 2850 സ്‌ക്വയർ ഫീറ്റിൽ പണിത വീട്. വീടിനുള്ളിലെ കാഴ്ചകൾ എന്തൊക്കെയാണെന്ന് കാണാം.
ഡ്രോയിങ് റൂം
വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ അവരെ സ്വീകരിക്കാനായി വളരെ മിനിമലായി ഒരുക്കിയ ഡ്രോയിങ് റൂം. 5 സീറ്റർ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോർട്ടിയാർഡ്
വീടിന്റെ നടുഭാഗത്തായി വലതുവശത്ത് മനോഹരമായ കോർട്ടിയാർഡ് ഒരുക്കിയിരിക്കുന്നു. അതിനൊപ്പം സ്വിങ്ങും ചെടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിവിങ് റൂം
മിനിമലായ രീതിയിൽ മനോഹരമായി ഒരുക്കിയ ലിവിങ് റൂം. ടിവി, സോഫ, ഓട്ടോമൻ ചെയർ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാസ്റ്റർ ബെഡ്‌റൂം
ലിവിങ് റൂമിനോട് ചേർന്നാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നും വീടിന്റെ മുൻവശം കാണാൻ സാധിക്കും.
കിഡ്സ് റൂം
പിങ്ക് തീമിലാണ് കിഡ്സ് റൂം ഒരുക്കിയിരിക്കുന്നത്. അതിനു ചേരുന്ന കർട്ടനുകളും ലൈറ്റുകളുമാണ് മുറിയുടെ ഇന്റീരിയറിന് നൽകിയിരിക്കുന്നത്.
അടുക്കള
ചെറിയ സ്ഥലത്താണ് ഓപ്പൺ കിച്ചൻ നിർമ്മിച്ചിരിക്കുന്നത്. അതിനോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.
ഡൈനിങ് റൂം
അടുക്കളയോട് ചേർന്ന് ഡൈനിങ് റൂം ഒരുക്കിയിരിക്കുന്നു. 6 സീറ്റർ ഡൈനിങ്ങിനൊപ്പം മനോഹമായി ഇന്റീരിയറും നൽകിയിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്കും ഓപ്പണിങ് ഉണ്ട്.
പാറ്റിയോ
ലിവിങ് റൂമിനോട് ചേർന്നാണ് പാറ്റിയോ ഒരുക്കിയിരിക്കുന്നത്. ഇത് ലിവിങ് റൂമിൽ നിന്നും പുറത്തേക്കിറങ്ങാനും കാറ്റും വെളിച്ചവും കിട്ടാനും സഹായിക്കുന്നു.

