വേനൽക്കാലത്ത് പച്ചക്കറികൾ വളർത്താൻ ഇതാ ചില പൊടിക്കൈകൾ

Published : Jun 21, 2025, 01:15 PM IST
Vegetables

Synopsis

ചൂട് കാലാവസ്ഥകളിൽ മണ്ണിലെ പോഷകങ്ങളെല്ലാം ഇല്ലാതാകുന്നു. അതിനാൽ തന്നെ ശരിയായ രീതിയിലുള്ള വളപ്രയോഗം വേനൽക്കാലത്ത് ചെടികൾക്ക് അത്യാവശ്യമാണ്.

ചൂട് കാലത്ത് ചെടികൾ വളർത്താൻ സാധിക്കില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ എത്ര ചൂടിലും ചെടികളെ നന്നായി പരിപാലിച്ചാൽ അത് വളരും. വേനൽക്കാലത്ത് എളുപ്പത്തിൽ പച്ചക്കറികൾ വളർത്താൻ ഇതാ ചില പൊടിക്കൈകൾ.

ചൂടിൽ വളരുന്നവ

വെയിലേറ്റാലും വാടാത്ത പച്ചക്കറികളാവണം വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. തക്കാളി, വെള്ളരി, റാഡിഷ്, വെണ്ടയ്ക്ക, കത്തിരി, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ വേനൽക്കാലത്ത് വളർത്താൻ പറ്റിയവയാണ്. ചൂടുള്ള മണ്ണിൽ ഇവ നന്നായി വളരുന്നു.

വെള്ളമൊഴിക്കാം

ചൂട് കാലാവസ്ഥകളിൽ ചെടികൾക്ക് നന്നായി വെള്ളം ആവശ്യം വരുന്നു. അതിരാവിലെയും വൈകുന്നേരങ്ങളിലും ചെടികൾക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഇത് ചെടികൾ വാടി പോകുന്നതിനെ തടയുകയും വേരുകളിൽ നിന്നും ഈർപ്പത്തെ വലിച്ചെടുക്കാനും സഹായിക്കുന്നു. അതേസമയം അമിതമായി വെള്ളമൊഴിക്കരുത്. ഇത് ചെടികൾ നശിച്ച് പോകാൻ കാരണമാകുന്നു.

ചെടികൾ മൂടാം

വേനൽക്കാലത്ത് ചെടികളെ ചൂടിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി വൈക്കോൽ, ഇലകൾ, തൊണ്ട് എന്നിവ ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും. ഇത് ചുറ്റുമിട്ടാൽ ചെടികൾ നന്നായി വളരുന്നു. കൂടാതെ മണ്ണിൽ എപ്പോഴും ഈർപ്പം തങ്ങി നിൽക്കാനും വേരുകളിൽ തണുപ്പ് നിലനിർത്താനും സഹായിക്കും.

വളപ്രയോഗം

ചൂട് കാലാവസ്ഥകളിൽ മണ്ണിലെ പോഷകങ്ങളെല്ലാം ഇല്ലാതാകുന്നു. അതിനാൽ തന്നെ ശരിയായ രീതിയിലുള്ള വളപ്രയോഗം വേനൽക്കാലത്ത് ചെടികൾക്ക് അത്യാവശ്യമാണ്.

കീടങ്ങളുടെ ശല്യം

ചെടിയിൽ കീടങ്ങൾ വരുന്നത് സാധാരണമാണ്. എന്നാൽ ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു. അതിനാൽ തന്നെ കീടങ്ങളെ തുരത്തേണ്ടത് അത്യാവശ്യമാണ്. വേപ്പെണ്ണ ചെടികളിൽ സ്പ്രേ ചെയ്താൽ കീടങ്ങൾ വരുന്നത് തടയാൻ സാധിക്കും. അതേസമയം കേടുവന്ന ഇലകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ
അടുക്കള ജനാലയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ