സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാം; ഇങ്ങനെ ചെയ്താൽ മതി

Published : Mar 13, 2025, 03:03 PM IST
സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാം; ഇങ്ങനെ ചെയ്താൽ മതി

Synopsis

വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്ന കാര്യം വരുമ്പോൾ കുറച്ച് കൂടുതൽ ശ്രദ്ധ അതിലേക്ക് കൊടുക്കേണ്ടതുണ്ട്. പാത്രവും പച്ചക്കറികളും കഴുകാനും മറ്റ് ആവശ്യങ്ങൾക്കും നമ്മൾ സിങ്ക് ഉപയോഗിക്കാറുണ്ട്.

വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്ന കാര്യം വരുമ്പോൾ കുറച്ച് കൂടുതൽ ശ്രദ്ധ അതിലേക്ക് കൊടുക്കേണ്ടതുണ്ട്. പാത്രവും പച്ചക്കറികളും കഴുകാനും മറ്റ് ആവശ്യങ്ങൾക്കും നമ്മൾ സിങ്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ നിരന്തരമായി ഉപയോഗിക്കുമ്പോൾ സ്റ്റെയിൻലെസ് സിങ്കാണ് നിങ്ങളുടേതെങ്കിൽ അവ എളുപ്പത്തിൽ നിറം മങ്ങാൻ കാരണമാകും. വൃത്തിയില്ലാത്ത സിങ്കിൽ പാത്രങ്ങൾ ഇട്ടാൽ അതിൽ നിന്നുമുള്ള ബാക്റ്റീരിയകൾ പാത്രങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ശരിയായ രീതിയിൽ സിങ്ക് വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ബേക്കിംഗ് സോഡ 

ഏത് കഠിന കറയേയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് വെള്ളത്തിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി സിങ്കിൽ തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ വെച്ചതിനുശേഷം ഉരച്ച് കഴുകാവുന്നതാണ്.

വിനാഗിരി 

വിനാഗിരി ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡ സിങ്കിൽ ഇട്ടതിനുശേഷം അതിലേക്ക് വിനാഗിരി കൂടെ ഒഴിച്ചുകൊടുക്കണം. ശേഷം സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കുറച്ച് നേരം അങ്ങനെ തന്നെ വയ്ക്കാം. അതുകഴിഞ്ഞ് സോപ്പ് വെള്ളം ഒഴിച്ചുകൊടുത്ത് ഒന്നുകൂടെ ഉരച്ച് വൃത്തിയാക്കാവുന്നതാണ്.

നാരങ്ങ നീര് 

പാത്രങ്ങളുൾപ്പെടെ പലതും വൃത്തിയാക്കാൻ ബെസ്റ്റാണ് നാരങ്ങ നീര്. നാരങ്ങ പകുതിയായി മുറിച്ചതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കണം. ശേഷം സിങ്ക് നാരങ്ങകൊണ്ട് ഉരക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.

സോപ്പ് 

നിങ്ങളുടെ സിങ്ക് കൂടുതൽ അഴുക്ക് പറ്റിയിരിക്കുകയാണെങ്കിൽ ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. സോപ്പും സ്‌പോഞ്ചും ഉപയോഗിച്ച് വൃത്തിയായി ഉരച്ച് കഴുകാം. എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയാൽ സിങ്കിൽ അഴുക്കുണ്ടാകുന്നത് തടയാൻ സാധിക്കും.

ഒലിവ് ഓയിൽ  

ഒലിവ് ഓയിൽ ഉപയോഗിച്ചും നിങ്ങളുടെ സിങ്ക് വൃത്തിയാക്കാൻ സാധിക്കും. ഒരു തുണിയിൽ ഒലിവ് ഓയിൽ എടുത്തതിനുശേഷം സിങ്ക് തുടച്ചെടുക്കാവുന്നതാണ്. കറകളയാൻ മാത്രമല്ല ഇത് നിങ്ങളുടെ സിങ്കിന് കൂടുതൽ തിളക്കവും നൽകുന്നു.

ഈ ചെടികൾ തക്കാളിക്കൊപ്പം വളർത്താൻ പാടില്ല; കാരണം ഇതാണ്

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ