
എണ്ണയില്ലാതെ തന്നെ എളുപ്പത്തിൽ രുചിയോടെ ഭക്ഷണങ്ങൾ വറുത്തെടുക്കാൻ സഹായിക്കുന്ന ഒന്നാണ് എയർ ഫ്രൈയർ. അതുകൊണ്ട് തന്നെ അടുക്കളയിൽ സ്ഥാനം പിടിച്ച ഉപകരണമാണിത്. എയർ ഫ്രൈയറിൽ പറ്റിപ്പിടിച്ച കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം.
1. ഓരോ ഉപയോഗത്തിന് ശേഷവും എയർ ഫ്രൈയറിലെ ബാസ്കറ്റ് ഇളക്കി മാറ്റി വൃത്തിയാക്കേണ്ടതുണ്ട്. എണ്ണ ഉപയോഗിക്കുന്നില്ലെങ്കിലും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞിരുന്നാൽ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകുന്നു.
2. ഉപയോഗ ശേഷം കഴുകാതെ വെച്ചിരുന്നാൽ പിന്നീട് എയർ ഫ്രൈയർ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
3. ദുർഗന്ധം, കറ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കണ്ടാൽ ഉടൻ വൃത്തിയാക്കാൻ മറക്കരുത്.
4. എയർ ഫ്രൈയർ വൃത്തിയാക്കുബോൾ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ മനസിലാക്കി കഴുകാൻ ശ്രദ്ധിക്കാം. ഓരോ മോഡലും വ്യത്യസ്തമായതിനാൽ ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
5. എയർ ഫ്രൈയറിലെ ബാസ്കറ്റ്, പാൻ തുടങ്ങിയ ഭാഗങ്ങളെല്ലാം ഡിഷ് വാഷർ സേഫ് ആണ്. എന്നിരുന്നാലും എയർ ഫ്രൈയർ കൈകൊണ്ട് വൃത്തിയാക്കുന്നതാണ് നല്ലത്.
6. സോപ്പും ചെറുചൂട് വെള്ളവും ഉപയോഗിച്ച് എയർ ഫ്രൈയർ വൃത്തിയാക്കാൻ സാധിക്കും.
7. എയർ ഫ്രൈയറിന്റെ ബാസ്കറ്റ് ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ഇത് പറ്റിപ്പിടിച്ച കറയെ എളുപ്പത്തിൽ വൃത്തിയാക്കുന്നു.
8. ചില സമയങ്ങളിൽ എയർ ഫ്രൈയറിൽ നിന്നും ദുർഗന്ധം വരാറുണ്ട്. ദുർഗന്ധം ഉണ്ടെന്ന് മനസിലായാൽ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. എയർ ഫ്രൈ ബാസ്‌കറ്റും, പ്ലേറ്റും ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കാം. ഇത് പറ്റിപ്പിടിച്ച കറയെയും ദുർഗന്ധത്തെയും എളുപ്പത്തിൽ ഇല്ലാതാക്കുന്നു.
9. വിനാഗിരി ഉപയോഗിച്ചും എയർ ഫ്രൈയറിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. അല്ലെങ്കിൽ ബേക്കിംഗ് സോഡയും ലിക്വിഡ് ഡിഷ് സോപ്പും ചേർത്ത് പേസ്റ്റ് ഉണ്ടാക്കാം. ശേഷം ഇത് വൃത്തിയാക്കേണ്ട ഭാഗത്ത് നന്നായി തേച്ചുപിടിപ്പിച്ചാൽ മതി. 15 മിനിറ്റ് അങ്ങനെ വെച്ചതിന് ശേഷം തുടച്ചെടുക്കാം.