പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

Published : Jan 28, 2019, 03:38 PM IST
പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

Synopsis

പൊള്ളലേറ്റാൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല.  കെെയ്യോ കാലോ പൊള്ളിയാൽ പൊള്ളിയ ഭാ​ഗത്ത് വെണ്ണയോ നെയ്യോ പുരട്ടുന്നവരെ കണ്ടിട്ടുണ്ട്. ഒരു കാരണവശാലും വെണ്ണയോ നെയ്യോ പുരട്ടരുത്. അത് മുറിവിനെ കൂടുതൽ വഷളാക്കും. പൊള്ളിയ ഭാഗത്ത് പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക.   

അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ ഇടയിലാകും മിക്ക പേർക്കും കെെ പൊള്ളുന്നത്. പൊള്ളലേറ്റാൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല.  കെെയ്യോ കാലോ പൊള്ളിയാൽ പൊള്ളിയ ഭാ​ഗത്ത് വെണ്ണയോ നെയ്യോ പുരട്ടുന്നവരെ കണ്ടിട്ടുണ്ട്. ഒരു കാരണവശാലും വെണ്ണയോ നെയ്യോ പുരട്ടരുത്. അത് മുറിവിനെ കൂടുതൽ വഷളാക്കും. പൊള്ളിയ ഭാഗത്ത് പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക. 

തൊലിയിൽ തുണിയോ പ്ലാസ്റ്റിക്കോ അല്ലെങ്കിൽ മറ്റ് എന്ത് വസ്തുക്കളോ പറ്റിപിടിച്ചിട്ടുണ്ടെങ്കിൽ വലിച്ചു കളയാന്‍ ശ്രമിക്കരുത്. കാരണം, തൊലി പൊളിയുകയും വേദന ഉണ്ടാവുകയും കൂടാതെ ആ മുറിവ് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ചെറിയ പൊള്ളലാണെങ്കിൽ പൊള്ളലേറ്റ് ഭാ​ഗത്ത് ഐസ് ക്യൂബ് അഞ്ചോ പത്തോ മിനിറ്റ് വയ്ക്കുന്നത് വേദന കുറയാൻ സഹായിക്കും. പൊള്ളലേറ്റ് കഴിഞ്ഞാൽ സ്വയം ചികിത്സ ചെയ്യാതെ ഉടൻ ആശുപത്രിയിലേക്ക് പോകേണ്ടത് അത്യാവശ്യമാണ്. 

വലിയ പൊള്ളലാണെങ്കിൽ നിർബന്ധമായും ആശുപത്രിയിൽ പോകണം. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ശുദ്ധമായ തുണി കൊണ്ട് പൊതിയേണ്ടത് ആവശ്യമാണ്. കൈകാലുകളിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിൽ, വാച്ച്, മോതിരം, വളകൾ, എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല പൊള്ളലേറ്റ ആളുടെ മാനസ്സികനിലയിൽ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ സ്നേഹവും പരിചരണവും നൽകേണ്ടത് രോഗിയുടെ മാനസിക ബലത്തിന് അത്യാവശ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!