International Cat Day 2026 : പൂച്ചകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Aug 08, 2026, 08:28 AM IST
cat

Synopsis

സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങള്‍ പൂച്ചകള്‍ക്ക് ഒരുക്കി നല്‍കേണ്ടതുണ്ട്. മലമൂത്ര വിസർജനം നടത്താനുള്ള ടോയ്‌ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങള്‍, വിരിപ്പ്, കിടക്ക, തുടങ്ങിയവ ഒരുക്കികൊടുക്കുക. എപ്പോഴും ശുദ്ധമായ വെള്ളം ലഭ്യമാക്കുക. കൂടുതൽ വെള്ളം കുടിക്കാനായി വലിയ പാത്രത്തിൽ വെള്ളം വച്ച് കൊടുക്കുക.

പൂച്ചകളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം ആളുകളും. പരിമിതമായ സ്ഥല സൗകര്യങ്ങളിലും കുറഞ്ഞ ചെലവിലും വളർത്താമെന്നത് കൊണ്ട് തന്നെ ഇവർക്ക് ആകർഷണം നൽകുന്നു. പൂച്ചകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

വീടിനുള്ളിൽ തുറന്ന് വിട്ടോ, പ്രത്യേക പൂച്ചക്കൂടുകളിലോ വളർത്താം. വീടിനുള്ളിൽ ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സ്ഥലം പൂച്ചതന്നെ കണ്ടെത്തും. മുറിക്കകത്ത് ഒരു കാർഡ്‌ബോർഡ് കൊണ്ടോ, പ്ലൈവുഡ് കൊണ്ടോ ഉണ്ടാക്കിയ ഒരു കൂട് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാനാണ് ഇത്. കൂടിനകത്ത് ന്യൂസ് പേപ്പറോ, തുണിയോ വച്ചിരിക്കണം.

സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങൾ പൂച്ചകൾക്ക് ഒരുക്കി നൽകേണ്ടതുണ്ട്. മലമൂത്ര വിസർജനം നടത്താനുള്ള ടോയ്‌ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങൾ, വിരിപ്പ്, കിടക്ക, തുടങ്ങിയവ ഒരുക്കികൊടുക്കുക. എപ്പോഴും ശുദ്ധമായ വെള്ളം ലഭ്യമാക്കുക. കൂടുതൽ വെള്ളം കുടിക്കാനായി വലിയ പാത്രത്തിൽ വെള്ളം വച്ച് കൊടുക്കുക.

പ്രായത്തിനനുസരിച്ചുള്ള ഭക്ഷണം നൽകുക. നിലനിൽപ്പിന് പൂച്ചകൾക്ക് മാംസാധിഷ്ഠിതമായ പോഷകങ്ങൾ ആവശ്യമാണ്. കൊഴിഞ്ഞുപോയ രോമങ്ങളും രോമക്കുമിളകളും (hairballs) കുറയ്ക്കുന്നതിനായി പൂച്ചയെ പതിവായി ബ്രഷ് ചെയ്യുക. പതിവ് പരിശോധനകൾക്കായി പൂച്ചയെ കൊണ്ടുപോകുകയും വാക്സിനുകൾ കൃത്യസമയത്ത് എടുപ്പിക്കുകയും ചെയ്യുക.

ദിവസവും ബ്രഷ് ചെയ്യുകയോ ചീകുകയോ ചെയ്യുന്നത് ദഹനവ്യവസ്ഥയിൽ രൂപപ്പെടുന്ന 'ഹെയർബോളുകളുടെ' (രോമക്കെട്ടുകൾ) എണ്ണം കുറയ്ക്കാനും, പ്രത്യേകിച്ച് നീളമുള്ള രോമങ്ങളുള്ള പൂച്ചകളിൽ രോമങ്ങൾ കെട്ടുപിണയുന്നത് തടയാനും സഹായിക്കും. നായ്ക്കളിൽ നിന്ന് വ്യത്യസ്തമായി, പൂച്ചകൾ പൂർണ്ണമായും മാംസാഹാരം മാത്രം കഴിക്കേണ്ടവയാണ്. അതായത്, അവയുടെ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനം മാംസമായിരിക്കണം.

ദിവസത്തിലെ പ്രധാന ഭക്ഷണം എപ്പോഴും മാംസം തന്നെയായിരിക്കണം. പൂച്ചകൾക്ക് ഡ്രൈ ഫുഡ് (dry food) മാത്രം നൽകുന്നത് അവരിൽ അമിതമായ കാർബോഹൈഡ്രേറ്റ് ഉപഭോഗത്തിന് കാരണമായേക്കാമെന്നും, ഇത് വലിയ അളവിൽ ആരോഗ്യത്തിന് ഹാനികരമാണ്.

PREV
Read more Articles on
click me!

Recommended Stories

മഴക്കാലത്ത് വളർത്തുനായ്ക്കളിലെ ചെള്ളുശല്യം തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
വളർത്തുനായ്ക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ