
ഉറക്കക്കുറവ് മറവി രോഗം ഉണ്ടാക്കാമെന്ന് പഠനം. നല്ല ഉറക്കം കിട്ടാതെ രാവിലെ എഴുന്നേൽക്കുന്നവരുടെ തലച്ചോറിൽ ദോഷകരമായ പ്രോട്ടീനായ 'ടോ'യുടെ സാന്നിധ്യം വർധിക്കാമെന്ന് പഠനത്തിൽ പറയുന്നു. ഓര്‍മ്മക്കുറവിനും തലച്ചോറിലെ കോശങ്ങളുടെ ക്ഷതത്തിനും കാരണമാകുന്നതാണ് ടോ എന്ന പ്രോട്ടീന്‍.
ഉറക്കക്കുറവ് ഒരു രോഗലക്ഷണമാണ്. ഉറക്കക്കുറവുള്ള പലരിലും ഓര്‍മ്മശക്തിക്കും ചിന്താശക്തിക്കും പ്രശ്‌നങ്ങളുണ്ട്. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗത്തിലേക്കും ഭാവിയില്‍ നയിക്കുന്നു' വാഷിങ്ടൺ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ബ്രണ്ടന്‍ ലുകെ പറയുന്നു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നതാണ് മറവി രോഗത്തിന്റെ പ്രധാന ലക്ഷണമെന്ന് ബ്രണ്ടന്‍ ലുകെ പറഞ്ഞു. എത്രമണിക്കൂര്‍ ഉറങ്ങുന്നു എന്നതിനേക്കാള്‍ എത്ര ഗാഢമായ ഉറക്കം ലഭിക്കുന്നുവെന്നതും 'ടോ'യുടെ സാന്നിധ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മറവിരോഗികളായ പലര്‍ക്കും മുന്‍ കാലങ്ങളില്‍ ഗാഢമായ ഉറക്കം ലഭിച്ചിരുന്നില്ല.
60 വയസ് കഴിഞ്ഞ 119 പേരിലാണ് പഠനം നടത്തിയത്. ടോയുടെ സാന്നിധ്യം വര്‍ധിക്കുകയും തലച്ചോറിലെ നിര്‍ണ്ണായക കോശങ്ങള്‍ നശിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് പലപ്പോഴും ഓര്‍മ്മക്കുറവ് ഒരു രോഗമെന്ന നിലയില്‍ തിരിച്ചറിയപ്പെടുന്നത്. അല്‍ഷിമേഴ്‌സ് രോഗവും ഉറക്കക്കുറവും നേരിട്ട് ബന്ധമുള്ള കാര്യങ്ങളാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ജേണൽ സയിൻസ് ട്രാൻസ്ലേഷണൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam