
ഇന്ന് പലര്‍ക്കും വന്ധ്യത ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. ബീജസംഖ്യയിലെ കുറവ് പുരുഷ വന്ധ്യതയ്ക്കുളള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. മാറുന്ന ജീവിതസാഹചര്യങ്ങളും, ആഹാരശീലങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാനകാരണം. ബീജത്തിന്‍റെ അളവ് കുറയ്ക്കുന്നതിന്‍റെ കാരണങ്ങള്‍ നോക്കാം.
അധിക സമയം ടിവിയുടെ മുന്നിലിരിക്കുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക. 20 മണിക്കൂറിലേറെ നേരം ആഴ്ചയില്‍ ടിവിയ്ക്കു മുന്നിലിരിക്കുന്ന പുരുഷമാര്‍ക്ക് വന്ധ്യതാ സാധ്യത കൂടുതലാണ്.
മടിയില്‍ ലാപ്ടോപ് വച്ചുള്ള നിങ്ങളുടെ ജോലി ചെയ്യല്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ലാപ്ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ അപകടമാണ്.
പിറ്റ്സ, ബര്‍ഗര്‍, കാന്‍ ആഹാരങ്ങള്‍ എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റൊരു ഘടകം. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്‍റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അധിക നേരം ചൂട് വെള്ളത്തില്‍ കുളിച്ചാല്‍ ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം ചൂട് വെള്ളത്തില്‍ കുളിക്കാത്ത പുരുഷന്മാരുടെ ബീജത്തിന്‍റെ എണ്ണം മുന്‍പത്തെ അപേക്ഷിച്ചു വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. രക്തത്തിലെ മുലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്‍റെ കാരണം. ഇത് ബീജത്തിന്‍റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam