
സിഡ്നി: തങ്ങളുടെ സെക്സ് വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് ഈ ദമ്പതികള്‍. ജെസ്സീക്ക ഡി അര്‍ജന്‍റിന എന്ന യുവതിയും, ജസ്റ്റിന്‍ എംഗല്‍ക്ക് എന്ന കാമുകനുമാണ് സെക്സില്‍ ഏര്‍പ്പെട്ട് വന്‍തുക നേടുന്നത്. വിവിധ നഗരങ്ങളിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോയി താമസിച്ച് സെക്‌സിലേര്‍പ്പെടുക. ഓരോ അനുഭവത്തെയും കുറിച്ച് വിശദമായി ബ്ലോഗില്‍ വിവരിക്കുക. അതിനവര്‍ക്ക് പ്രതിഫലവും ലഭിക്കും ഇതാണ് ഇവരുടെ രീതി.
ഇരുപത്തിമൂന്നുകാരിയായ ജെസ്സീക്കയും ഇരുപത്തിയാറുകാരനായ കാമുകന്‍ ജസ്റ്റിനും പ്ലേസസ് ഓഫ് ഇന്‍റിമസി എന്ന ഇറോട്ടിക് ബ്ലോഗിലാണ് അപൂര്‍വമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്‌നി, മെല്‍ബണ്‍, ബൈറണ്‍ ബേ, ടാസ്മാനിയ, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലായി 14 രാത്രികള്‍ ജസീക്കയും ജസ്റ്റിനും ആഘോഷിച്ചു.
ഓരോ സ്ഥലത്തും അവര്‍ക്കുണ്ടായ പ്രത്യേക അനുഭവമാണ് വിവരിക്കേണ്ടിയിരുന്നത്. ഓരോ ഹോട്ടലിലെയും സൗകര്യങ്ങള്‍ എങ്ങനെ ലൈംഗികാനുഭവത്തെ മികച്ചതാക്കിയെന്നാണ് ബ്ലോഗിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നുനല്‍കേണ്ടിയിരുന്നത്. ചില ഹോട്ടലുകളിലെ ഷവറും കസേരകളുമാണ് ജെസീക്കയെ ഉണര്‍ത്തിയതെങ്കില്‍, മറ്റു ചിലയിടത്ത് ഹോട്ടലിലേക്കുള്ള പ്രവേശന കവാടം പോലും അവരെ പുതിയൊരു ആനന്ദത്തിലേക്ക് നയിച്ചു.
ആറുവര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ജെസ്സീക്കയും ജസ്റ്റിനും പോലെ വേറെയും ദമ്പതിമാരെ ബ്ലോഗ് ഈ ദൗത്യമേല്‍പ്പിച്ചിരുന്നു. പല രാജ്യങ്ങളില്‍നിന്നുള്ള പത്ത് ദമ്പതിമാരാണ് നിയോഗിക്കപ്പെട്ടത്. സ്‌കിന്‍ എന്ന ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കള്‍ നടത്തുന്ന സവിശേഷമായ ട്രാവല്‍ ബ്ലോഗാണ് പ്ലേസസ് ഓഫ് ഇന്റിമസി.
ഓരോ ഹോട്ടലില്‍നിന്നും പകര്‍ത്തിയ ചൂടന്‍ ചിത്രങ്ങളും ബ്ലോഗിനൊപ്പം നല്‍കിയിട്ടുണ്ട്. ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ, സോഫ മുതല്‍ ഇടനാഴിവരെ ഹോട്ടലുകളിലെ അന്തരീക്ഷം നിങ്ങളുടെ വികാരങ്ങളെ എങ്ങനെയുണര്‍ത്തുന്നുവെന്നത് വിശദമാക്കുന്നതാണ് ഈ ട്രാവല്‍ ഗൈഡെന്ന് കമ്പനി അവകാശപ്പെടുന്നു.
ലൈംഗികാനുഭവങ്ങളല്ല, ഹോട്ടലുകളെക്കുറിച്ചാണ് തങ്ങളെഴുതുന്നതെന്ന് ജസ്റ്റിന്‍ പറഞ്ഞു. തന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ഉദ്യമത്തെ അഭിനന്ദിച്ചുവെന്നും അയാള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ മത്സരത്തിലൂടെയാണ് സ്‌കിന്‍ ഇതിലെ ദമ്പതിമാരെ തിരഞ്ഞെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam