പ്രോട്ടീൻ കുറവ‍് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്...

Published : Nov 28, 2018, 02:07 PM ISTUpdated : Nov 28, 2018, 06:14 PM IST
പ്രോട്ടീൻ കുറവ‍് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്...

Synopsis

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് പ്രോട്ടീന്റെ കുറവ്.  പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. പ്രോട്ടീന്റെ കുറവ് ചിലരിൽ മുടി കൊഴിച്ചിലുണ്ടാക്കും.

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് പലരും നിസാരമായാണ് കാണാറുള്ളത്.  പ്രോട്ടീന്റെ കുറവ് മസ്തിഷ്കം ഉള്‍പ്പെടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രോട്ടീൻ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ നമ്മളെ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ നമ്മൾ അത്തരം സൂചനകള്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാറില്ല. ശരീരത്തിൽ പ്രോട്ടീന്റെ കുറവുണ്ടെങ്കിൽ ഉണ്ടാകാവുന്ന ചില ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

  മധുരത്തോടുള്ള അമിത താൽപര്യം...

  പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണമാണ്  മധുരത്തോടുള്ള അമിത താൽപര്യം. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്‍റെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിടിപ്പെടാം.

  ക്ഷീണം...

എത്ര ഉറങ്ങിയാലും ചിലർക്ക് ക്ഷീണം മാറുകയില്ല.  പ്രോട്ടീന്റെ കുറവ് ഉണ്ടാകുന്നതാണ് ക്ഷീണം ഉണ്ടാകാനുള്ള മറ്റൊരു പ്രധാനകാരണം. പ്രോട്ടീൻ കുറയുമ്പോൾ ഉത്സാഹക്കുറവ്, ജോലി ചെയ്യാൻ താൽപര്യ കുറവ്, തളർച്ച എന്നിവയും ഉണ്ടാകാം. 

  ഫാറ്റി ലിവർ...

 ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് ഫാറ്റി ലിവർ. ശരീരത്തിൽ അമിത കൊഴുപ്പ് കൂടുമ്പോൾ ഉണ്ടാകുന്ന അസുഖമാണ് ഫാറ്റി ലിവർ.  പ്രോട്ടീൻ കുറവുള്ളവരിൽ പ്രധാനമായി കണ്ട് വരുന്ന ഒന്നാണ് ഫാറ്റി ലിവറും. മദ്യപിക്കുന്നവരിലാണ് പ്രോട്ടീൻ കുറവ് കൂടുതലായി കണ്ട് വരുന്നത്. പ്രോട്ടീന്റെ കുറവ് ചിലരിൽ കരൾ തകരാറിന് കാരണമാകാറുണ്ട്.
 
കാലിലും കെെയിലും നീര്‍വീക്കം...

പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നീര്‍വീക്കം ചിലർക്ക് കാലിലും കെെകളിലും നീര്‍വീക്കം ഉണ്ടാകാറുണ്ട്. മിക്കവരും അതിനെ നിസാരമായി കാണാറാണ് പതിവ്. ശരീരത്തിൽ ആൽബുമിന്റെ അളവ് കുറയുമ്പോഴാണ് നീർവീക്കം ഉണ്ടാകുന്നത്.

മുടി, നഖം, ചർമ്മം എന്നിവയ്ക്ക് ചില പ്രശ്നങ്ങൾ...

  പ്രോട്ടീന്റെ കുറവ് ചിലരിൽ മുടി കൊഴിച്ചിലുണ്ടാക്കും. അത് പോലെ തന്നെ ചിലരിൽ നഖത്തിന് പൂപ്പൽ ഉണ്ടാകാറുണ്ട്. അതും പ്രോട്ടീന്റെ കുറവ് കൊണ്ട് വരുന്നതാണ്. ചർമ്മത്തിൽ ചുവന്നപാടുകൾ, വരണ്ട ചർമ്മം എന്നിവയും പ്രോട്ടീന്റെ കുറവ് കൊണ്ട് ഉണ്ടാകുന്നതാണ്. 

ശരീരവളർച്ചയെ ബാധിക്കാം...

 പ്രോട്ടീന്റെ കുറവ് കുട്ടികളിൽ ശരീരവളർച്ചയെ ബാധിക്കാറുണ്ട്. എല്ലാതരത്തിലുള്ള ഭക്ഷണങ്ങളും കൊടുത്തിട്ടും ചില കുട്ടികൾക്ക് ഭാരം കൂടാറില്ല. പ്രോട്ടീന്റെ കുറവ് കൊണ്ടാണ് ചില കുട്ടകളിൽ ഭാരം കൂടാത്തതും. കുട്ടികൾക്ക് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നൽകുക. 

 പ്രോട്ടീൻ കുറവു പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്..

 1. പ്രോട്ടീന്‍ കുറവ് പരിഹരിക്കാന്‍ പല തരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മരുന്നുകളുമെല്ലാം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും അത്ര സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. മാത്രമല്ല ഒന്ന് ശ്രദ്ധിച്ചാല്‍ ഭക്ഷണത്തിലൂടെ തന്നെ ഈ കുറവുകള്‍ മാറ്റാവുന്നതേയുള്ളൂ.

2. ചെറുപ്പക്കാർക്ക്  ഒരു ദിവസം വേണ്ടത് 66 ​ഗ്രാം പ്രോട്ടീനാണ്. നോണ്‍ വെജിറ്റേറിയന്‍ ശീലമുള്ളവരാണെങ്കില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മാംസം കഴിക്കുക എന്നുള്ളത്. 100 ഗ്രാം മാംസത്തില്‍ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. 

3. മാംസമോ മീനോ കഴിക്കാന്‍ മടിയുള്ളവരാണോ. എങ്കിൽ ദിവസവും ഒാരോ മുട്ട വച്ച് കഴിച്ചാലും മതിയാകും. പക്ഷെ, മുട്ട മാത്രം കഴിച്ച് ഒരു ദിവസത്തെ പ്രോട്ടീന്‍ തികയ്ക്കാന്‍ കഴിയില്ല. ചോറില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം മാത്രവും ഗോതമ്പില്‍ 10 ഗ്രാമുമാണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്. 

4. പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് പനീർ അഥവാ കോട്ടേജ് ചീസ്. ദിവസവും അൽപം പനീർ കഴിക്കുന്നത് പ്രോട്ടീന്റെ കുറവ് കുറയ്ക്കാൻ സഹായിക്കും. 100 ഗ്രാം പനീറിൽ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

5. പാൽ കുടിക്കാൻ ചിലർക്ക് വലിയ മടിയാണ്. ഒരു ഗ്ലാസ് പാലിൽ ഏതാണ്ട് 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാലിൽ ഹോർലികസ് അല്ലെങ്കിൽ ബദാം പൗഡറോ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!