പക്ഷാഘാതം; കാരണങ്ങളും ലക്ഷണങ്ങളും

By Web TeamFirst Published Dec 30, 2018, 8:20 PM IST
Highlights

തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന്‌ അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്‌ഥയാണ്‌ പക്ഷാഘാതം എന്ന പറയുന്നത്. ‌ രക്തസമ്മർദം, പ്രമേഹം, വ്യായാമക്കുറവ്‌ എന്നിവ കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നത്. 

പക്ഷാഘാതം പേടിക്കേണ്ട അസുഖമാണോ. തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന്‌ അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്‌ഥയാണ്‌ പക്ഷാഘാതം എന്ന പറയുന്നത്. ‌ പ്രായം, രക്തസമ്മർദം, പ്രമേഹം, വ്യായാമക്കുറവ്‌ എന്നിവ കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നത്. ഹൃദയമിടിപ്പ്‌ ക്രമമല്ലാത്തവർ, ഹൃദയവാൽവിന്‌ തകരാറുള്ളവർ എന്നിവരിൽ സ്‌ട്രോക്ക്‌ കൂടുതലായി കണ്ടുവരുന്നു. 

സംസാരശേഷി നഷ്ടപ്പെടുക, നാക്ക്‌ കുഴയുക ശരീരത്തിന്റെ ഒരു വശം തളരുക, നടക്കുമ്പോൾ ബാലൻസ്‌ നഷ്ടപ്പെടുക, തലക്കറക്കം, ഛർദിൽ, തലവേദന, ശരീരത്തിന്റെ ഒരു വശം മരവിക്കുക ബോധക്ഷയം ഉണ്ടാകുക ഇതെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്‌. ശക്തമായ പക്ഷാഘാതമാണെങ്കില്‍ പെട്ടെന്നുതന്നെ മരണം സംഭവിക്കാം. രക്തം കട്ടപിടിച്ചതിനാലുള്ള തടസ്സം മൂലമുള്ള പക്ഷാഘാതത്തിന് ‘ഇസ്‌കീമിക് സ്‌ട്രോക്’ എന്നു പറയും. മിക്കവാറും പക്ഷാഘാതവും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും പക്ഷാഘാതം ഉണ്ടാകാം.പക്ഷാഘാതത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

എണ്ണയും കൊഴുപ്പും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ എണ്ണയടങ്ങിയതോ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. പഞ്ചസാരയും കൊഴുപ്പും കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. സ്ട്രോക് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. കാരറ്റ്, സവാള എന്നിവയൊക്കെ ഇത്തരത്തിലുളള ഭക്ഷണങ്ങളാണ്. കാരറ്റും സവാളയും കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാനും ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. 

click me!