ഉയർന്ന കൊളസ്ട്രോൾ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

Published : Jun 10, 2025, 06:44 PM IST
how to control cholesterol

Synopsis

ഹൃദ്രോ​ഗത്തിന്റെ പ്രധാന കാരണമാണ് ഉയർന്ന കൊളസ്ട്രോൾ. ചികിത്സിച്ചില്ലെങ്കിൽ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. 

ഉയർന്ന കൊളസ്ട്രോൾ നിരവധി രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്. ഹൃദ്രോ​ഗത്തിന്റെ പ്രധാന കാരണമാണ് ഉയർന്ന കൊളസ്ട്രോൾ. ചികിത്സിച്ചില്ലെങ്കിൽ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടാം. ഈ അടിഞ്ഞു കൂടലിനെ പ്ലാക്ക് എന്ന് വിളിക്കുന്നു. കാലക്രമേണ കൂടുതൽ പ്ലാക്ക് രൂപപ്പെടുമ്പോൾ ധമനികൾ ഇടുങ്ങിയതോ അടഞ്ഞതോ ആകാം. ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

നെഞ്ചുവേദന

പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് നെഞ്ചുവേദനയ്ക്ക് കാരണമാകും.

ഹൃദയമിടിപ്പ്

ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ഹൃദ്രോഗം കാരണം ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടാം.

ക്ഷീണം

ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ക്ഷീണത്തിന് കാരണമാകും.

മരവിപ്പ്

പ്ലാക്ക് അടിഞ്ഞുകൂടുന്നതുമൂലം രക്തയോട്ടം കുറയുന്നത് കൈകളിലോ കാലുകളിലോ മറ്റ് കൈകാലുകളിലോ മരവിപ്പ് എന്നിവയ്ക്ക് കാരണമാകും. കൊളസ്‌ട്രോൾ കൂടുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടയും. ഇത് മുഖത്തോ കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിൻ്റെ ഒരു വശത്ത് പെട്ടെന്ന് മരവിപ്പ് അല്ലെങ്കിൽ ബലഹീനത പോലുള്ള സ്ട്രോക്ക് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി)

ഉയർന്ന കൊളസ്ട്രോൾ അളവ് കൂടുന്നത് കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നതിന് ഇടയാക്കും. ധമനികളിലും മറ്റ് രക്തക്കുഴലുകളിലും കൊളസ്ട്രോൾ അടിഞ്ഞു തുടങ്ങിയതായി ഇത് സൂചിപ്പിക്കുന്നു.

ഉയർന്ന കൊളസ്ട്രോളിൻ്റെ കാരണങ്ങൾ

പൂരിത കൊഴുപ്പോ ട്രാൻസ് ഫാറ്റോ അമിതമായി കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. മാംസത്തിലെയും പൂർണ്ണ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങളിലെയും കൊഴുപ്പുള്ള ഭാഗങ്ങളിൽ പൂരിത കൊഴുപ്പുകൾ കാണപ്പെടുന്നു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിലോ മധുരപലഹാരങ്ങളിലോ ട്രാൻസ് ഫാറ്റുകൾ കാണപ്പെടുന്നു.

പുകവലിയും പുകയില ഉപയോഗവും: പുകവലി"നല്ല കൊളസ്ട്രോൾ" (HDL) കുറയ്ക്കുകയും "ചീത്ത കൊളസ്ട്രോൾ" (LDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സമ്മർദ്ദം : സമ്മർദ്ദം ശരീരത്തിൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്ന ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകുന്നു.

മദ്യപാനം: ശരീരത്തിലെ അമിതമായ മദ്യം മൊത്തം കൊളസ്ട്രോൾ വർദ്ധിപ്പിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ