പോണ്‍ കാണുന്നത് മൂന്നുതരം ആളുകള്‍; അതിൽ ഒരുകൂട്ടര്‍ ആരോഗ്യമുള്ളവരാണ്!

Web Desk |  
Published : Jan 25, 2018, 11:47 AM ISTUpdated : Oct 04, 2018, 07:25 PM IST
പോണ്‍ കാണുന്നത് മൂന്നുതരം ആളുകള്‍; അതിൽ ഒരുകൂട്ടര്‍ ആരോഗ്യമുള്ളവരാണ്!

Synopsis

പോണ്‍ വീഡിയോ കാണുന്നത് വളരെ മോശം കാര്യമാണെന്നാണ് സമൂഹത്തിന്റെ ധാരണ. എന്നാൽ പോണ്‍ കാണുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇന്ത്യയിൽ പോണ്‍ കാണുന്ന സ്‌ത്രീകളുടെ എണ്ണവും കൂടിവരുന്നതായാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 830 പേരിൽ നടത്തിയ സര്‍വ്വേഫലമാണ് പുറത്തുവരുന്നത്. പൊതുവെ പോണ്‍ കാണുന്നവരെ മൂന്നു വിഭാഗങ്ങളിലായാണ് പഠനസംഘം തിരിച്ചത്. വെറും ടൈംപാസായി കാണുന്നവര്‍, ലൈംഗികതാൽപര്യത്തോടെ കാണുന്നവര്‍, മാനസികസമ്മര്‍ദ്ദത്തിൽനിന്ന് മോചനം തേടി കാണുന്നവര്‍. ഇതിൽ ആദ്യത്തെ ഗ്രൂപ്പുകാര്‍ മാത്രമാണ് പോണ്‍ വീഡിയോ സ്ഥിരമായി കണ്ടിട്ടും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുന്നത്. ഈ മൂന്നു ഗ്രൂപ്പുകളെയും പ്രത്യേകമെടുത്ത് വിശകലനം നടത്തിയപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് നോക്കാം...

സ്ഥിരമായി പോണ്‍ വീഡിയോ കണ്ടിട്ടും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുന്നത് ഇത്തരക്കാരാണ്. പുരുഷൻമാരെ അപേക്ഷിച്ച് കൂടുതൽ സ്‌ത്രീകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇത്തരക്കാര്‍ സംതൃപ്തിയുള്ള ലൈംഗികജീവിതം നയിക്കുന്നവരാണ്. ലൈംഗികതയെക്കുറിച്ച് ആകുലതകളോ ടെൻഷനോ ഇല്ലാത്തവരാണ് ഇത്തരക്കാര്‍. പഠനത്തിൽ പങ്കെടുത്തവരിൽ 75.5 ശതമാനം പേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. ആഴ്‌ചയിൽ ശരാശരി 24 മിനുട്ട് പോണ്‍ കാണുന്നതിനായി മാറ്റിവെക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

ആഴ്ചയിൽ ശരാശരി 110 മിനുട്ട് വരെ പോണ്‍ കാണുന്നവരാണ് ഈ വിഭാഗത്തിലുള്ളത്. ഒറ്റയ്‌ക്ക് ഇരുന്ന് പോണ്‍ കാണാനാണ് ഇവര്‍ക്ക് താൽപര്യം. കൂടുതലും പുരുഷൻമാരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇവരുടെ ലൈംഗികജീവിതം ഒട്ടും സംതൃപ്‌തിയുള്ളതാകില്ല. ഇവര്‍ ശാരീരികമായും മാനസികമായും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിൽ പങ്കെടുത്തവരിൽ 12.7 ശതമാനം പേരാണ് ഈ ഗ്രൂപ്പിൽപ്പെടുന്നത്. ആഴ്‌ചയിൽ 17 മിനുട്ട് മാത്രമാണ് ഇത്തരക്കാര്‍ പോണ്‍ കാണുന്നതെങ്കിലും ഇവരുടെ മാനസികാരോഗ്യം കൂടുതൽ മോശമാകുകയാണ് ചെയ്യുന്നതെന്ന് പഠനത്തിൽ വ്യക്തമായി. ഇവരുടെ ലൈംഗികജീവിതം അത്രകണ്ട് സംതൃപ്‌തകരവുമായിരിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും കുളി മാത്രമല്ല, ചർമ്മത്തിന് നിർബന്ധമായും വേണ്ട 'ബോഡി കെയർ' ഉൽപ്പന്നങ്ങൾ
മുടി കേടുവരാതെ 'ഹെയർ ടൂൾസ്' ഉപയോഗിക്കാം; സ്റ്റൈലിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ