ക്യാൻസർ തടയാൻ സഹായിക്കുന്ന 4 ഭക്ഷണങ്ങൾ

Published : Feb 01, 2019, 08:47 PM ISTUpdated : Feb 01, 2019, 09:05 PM IST
ക്യാൻസർ തടയാൻ സഹായിക്കുന്ന 4 ഭക്ഷണങ്ങൾ

Synopsis

ക്യാന്‍സറിന് ഫലപ്രദമായ ചികിത്സയൊക്കെ ഉണ്ടെങ്കിലും വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെ തന്നെയാണ് ഇന്ന് വര്‍ധിച്ച് വരുന്ന ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍. ഭക്ഷണത്തിലൂടെ തന്നെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. 

ക്യാന്‍സറിനെ ഭയപ്പാടോടെയാണ് പലരും കാണുന്നത്. മരണം വരെ സംഭവിക്കാവുന്ന രോഗം ആയതുകൊണ്ടുതന്നെയാണ് ഈ ഭയവും. ക്യാന്‍സറിനെ തടയാന്‍ പല വഴിയും തിരയുന്നവരുമുണ്ട്. അതുപോലെ തന്നെ ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടന്നുവരുന്നു.

ക്യാന്‍സറിന് ഫലപ്രദമായ ചികിത്സയൊക്കെ ഉണ്ടെങ്കിലും വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെ തന്നെയാണ് ഇന്ന് വര്‍ധിച്ച് വരുന്ന ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍. ഭക്ഷണത്തിലൂടെ തന്നെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. ക്യാൻസർ തടയാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

നാരങ്ങയുടെ തൊലി...

നാരങ്ങയുടെ പുറം തൊലി ക്യാന്‍സര്‍‌ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. നാരങ്ങയുടെ തൊലിയിൽ നിന്ന് വേർതിരിച്ച സത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താർബുദ വിഭാഗത്തിൽപ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. നാരങ്ങയില്‍ ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി ക്യാൻസർ ഉണ്ടാകുന്നത് തടയുന്നു. നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നത് ക്യാൻസർ മാത്രമല്ല ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. 

വെളുത്തുള്ളി...

വിറ്റാമിൻ, കാത്സ്യം, മിനറൽസ് എന്നിവ ധാരാളം അടങ്ങിയ വെളുത്തുള്ളി ക്യാൻസർ വരാതിരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും വെറും വയറ്റിൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കാം. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ സംയുക്തങ്ങള്‍ ട്യൂമര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. ക്യാന്‍സർ കോശങ്ങള്‍ ഭിന്നിപ്പിക്കലിന് സഹായിക്കുന്ന വെളുത്തുള്ളി എന്നും ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത്  ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വളരെയധികം സഹായിക്കുന്നു.

 ബ്രോക്കോളി...

ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, ഫ്‌ളാവനോയ്ഡുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഇത് ഫ്രീ റാഡിക്കല്‍ കോശങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തെ ചെറുക്കുന്നതിനും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നതിനും സഹായിക്കുന്ന പച്ചക്കറിയാണ്. ബ്രോക്കോളിയില്‍ ധാരാളമായി ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. 

കൂണ്‍... 

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാൻസറിനെ  നല്ലരീതിയില്‍ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുക. പല തരത്തിലുള്ള കൂണ്‍ ഉണ്ട്, എന്നാല്‍ 'റിഷി' കൂണ്‍ മാരകമായ ട്യൂമുകളുടെ പ്രഭാവം കുറയ്ക്കുന്നതിന് നന്നായി പ്രവര്‍ത്തിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് കൂണ്‍ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്നു, ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.  


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം