
ന്യൂയോര്‍ക്ക്: പതിനേഴു വര്‍ഷം ഒപ്പമുണ്ടായ പൂച്ചയ്ക്ക് 12 ലക്ഷത്തിന്റെ വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്തി ഉടമ. പൂച്ചയ്ക്ക് വൃക്കദാനം ചെയ്തത് മറ്റൊരു പൂച്ച. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ബെസ്റ്റി ബോയ്ഡിന്റെ പൂച്ചയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവം ഇങ്ങനെ കുറച്ചുനാളായി ഭക്ഷണം കഴിക്കുന്നതില്‍ ചില തടസ്സങ്ങള്‍ നേരിട്ടതോടെയാണ് സ്റ്റാന്‍ലി എന്ന പൂച്ചയെ വെറ്റിനറി ഹോസ്പിറ്റലില്‍ എത്തിച്ചത്.പരിശോധനയിൽ സ്റ്റാൻലിയുടെ വൃക്ക തകരാറിലാണെന്ന് മനസിലായി.
പതിനേഴ് വയസുള്ള സ്റ്റാൻലിയെ രക്ഷിക്കുക എളുപ്പമല്ലെന്ന് മൃഗ ഡോക്ടർ പറഞ്ഞു. പിന്നീടാണ് ഒരു ഡോക്ടര്‍ ബെസ്റ്റിയോട് പൂച്ചയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത്. കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും ചിലവ് വരുന്നതായിരുന്നു അത്, എന്നാല്‍ അങ്ങനെ പിന്മാറാന് ബെസ്റ്റി തയ്യാറായില്ല. മുഴുവന്‍ സമ്പാദ്യവും ചിലവഴിച്ചാണ് ബെസ്റ്റി പണം കണ്ടെത്തിയത്.
സ്റ്റാൻലിക്ക് വൃക്ക നൽകാൻ ജെ എന്ന പൂച്ചയേയും ബെസ്റ്റി കണ്ടെത്തി. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയാണ് ഇരുപൂച്ചകളും. രണ്ടുപേരും സുരക്ഷിതരാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam