ട്രെയിനിനുള്ളില്‍ പാട്ടുപാടുന്ന എട്ടുവയസുകാരന്‍; മനോഹരം ഈ വീഡിയോ

Published : Dec 22, 2022, 08:45 PM ISTUpdated : Dec 22, 2022, 08:52 PM IST
ട്രെയിനിനുള്ളില്‍ പാട്ടുപാടുന്ന എട്ടുവയസുകാരന്‍; മനോഹരം ഈ വീഡിയോ

Synopsis

ട്രെയിനിനുള്ളില്‍ പാട്ടുപാടുന്ന ഒരു എട്ടുവയസുകാരന്‍റെ മനോഹരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ കുട്ടികളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കുട്ടിയുടെ കലാവാസന പ്രകടമാകുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ട്രെയിനിനുള്ളില്‍ പാട്ടുപാടുന്ന ഒരു എട്ടുവയസുകാരന്‍റെ മനോഹരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ട്രെയിനിനുള്ളില്‍ അപ്പര്‍ ബേര്‍ത്തിലിരുന്ന് ക്ലാസിക് പാട്ട് പാടുന്ന മിടുക്കനെ ആണ് വീഡിയോയില്‍ കാണുന്നത്. 

ബാലന്‍ പാട്ട് പാടുമ്പോള്‍ അത് ആസ്വദിക്കുന്ന സഹയാത്രകരെയും വീഡിയോയില്‍ കാണാം. പലരും മൊബൈല്‍ ഫോണില്‍ ഈ ദൃശ്യം പകര്‍ത്തുന്നതും വീഡിയോയില്‍ ഉണ്ട്. ചൈനയില്‍ നിന്നുള്ള സൂര്യനാരായണന്‍ ആണ് മനോഹരമായി ക്ലാസിക്കല്‍ ഗാനം ആലപിക്കുന്നത്. വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുരുന്നിന്‍റെ മനോഹരമായ ശബ്ദത്തെയും ഭാവത്തെയും പ്രശംസിച്ചു കൊണ്ടാണ് ആളുകള്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. 

 

 

 

 

 

 

 


അതേസമയം, ഗായകനായ അച്ഛന്‍റെ പാട്ട് ആസ്വദിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഗായകൻ മഹൂര്‍ മേദിഖനിയാണ് വീഡിയോയില്‍ തന്‍റെ മകന് വേണ്ടി താരാട്ട് പാട്ട് പാടുന്നത്. ഗിറ്റാര്‍ വായിച്ചുകൊണ്ടാണ് ഇദ്ദേഹം പാട്ട് പാടുന്നത്.  മഹൂര്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍ ഈ ഗിറ്റാറിന് മുകളില്‍ ചെറിയൊരു കുഷിൻ വച്ച് ഇതിലാണ് കുഞ്ഞ് കിടക്കുന്നത്. കമഴ്ന്നുകിടന്ന് അച്ഛന്‍റെ സംഗീതത്തിലും ഗിറ്റാറിന്‍റെ താളത്തിലുമെല്ലാം അലിഞ്ഞ് ഉറക്കത്തിലേയ്ക്ക് കടക്കുകയാണ് കുഞ്ഞ്. പാട്ട് പാടി നിര്‍ത്തുമ്പോഴേക്കും കുഞ്ഞിന്‍റെ ഭാവങ്ങളും ആംഗ്യങ്ങളും കണ്ട് വാത്സല്യപൂര്‍വം കൊതിയോടെ ഉമ്മ വയ്ക്കുകയാണ് മഹൂര്‍. 

Also Read: 'അടിക്കില്ലല്ലോ അല്ലേ...'; കരഞ്ഞുകലങ്ങിയ കണ്ണുമായി കുരുന്നിന്‍റെ ദയനീയമായ ചോദ്യം; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ