അമ്മ കുട്ടിയെ കണക്ക്  പഠിപ്പിക്കുകയാണ്. ഓരോന്ന് എഴുതുമ്പോഴും കുട്ടിയുടെ മുഖത്താകെ പേടിയും സങ്കടവും നിറഞ്ഞു നിന്നിരുന്നു. ഓരോ പ്രാവശ്യം എഴുതിക്കഴിഞ്ഞും പേടിയോടെ ദയനീയമായി അമ്മയെ നോക്കുകയാണ് കുട്ടി. 

കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും കളിയും കുറുമ്പും ഒക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. ഇപ്പോഴിതാ അമ്മയോടൊപ്പം പഠിക്കാനിരിക്കുമ്പോള്‍ കരയുന്ന ഒരു കുരുന്നിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമ്മ കുട്ടിയെ കണക്ക് പഠിപ്പിക്കുകയാണ്. ഓരോന്ന് എഴുതുമ്പോഴും കുട്ടിയുടെ മുഖത്താകെ പേടിയും സങ്കടവും നിറഞ്ഞു നിന്നിരുന്നു. ഓരോ പ്രാവശ്യം എഴുതിക്കഴിഞ്ഞും പേടിയോടെ ദയനീയമായി അമ്മയെ നോക്കുകയാണ് കുട്ടി. 1 മുതൽ 10 വരെ എഴുതുകയാണ് കുട്ടി. അമ്മയെ പേടിച്ചാണ് കുട്ടി എഴുതുന്നത്. മിനി ചന്ദന്‍ ദ്വിവേദിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

കരയുന്നതെന്തിനാണെന്ന് അമ്മ കുഞ്ഞിനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ 'അടിക്കില്ലല്ലോ അല്ലേ...' എന്ന് കുരുന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കരയുന്നതിനിടയില്‍ തന്റെ അമ്മയുടെ മുഖം ചേര്‍ത്തുപിടിച്ച് കുഞ്ഞ് ഉമ്മ കൊടുക്കുന്നുണ്ട്. ഇതിനിടിയില്‍ അമ്മ കുഞ്ഞിന്റെ കണ്ണീര്‍ തുടക്കുന്നുമുണ്ട്.

ആറ് ദശലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. അമ്മയുടെ പഠിപ്പിക്കുന്ന രീതിയെ വിമർശിക്കുകയാണ് പലരും. കുഞ്ഞിനെ പേടിപ്പിച്ചു പഠിപ്പിക്കുന്നതിനെ ആണ് അമ്മയെ എല്ലാവരും വിമർശിക്കുന്നത്. 'എന്തുകൊണ്ടാണ് നിങ്ങളുടെ കുട്ടി നിങ്ങളെ ഭയക്കുന്നത്? വളരെ സങ്കടകരമാണ്'- എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 

View post on Instagram

Also Read: മുന്‍ കാമുകന്‍റെ ശവസംസ്‌കാരത്തിനായി മേക്കപ്പ് ചെയ്യുന്ന 92-കാരി; വീഡിയോ വൈറല്‍