സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന ഒരു വയോധകനെ ആണ് വീഡിയോയില്‍ കാണുന്നത്. മഴയുള്ള ദിവസമാണ് റോഡിലൂടെ വയോധകന്‍റെ സൈക്കിള്‍ അഭ്യാസം. മഴയും സൈക്കിളിലെ തന്‍റെ അഭ്യാസവും ഒരുപോലെ ആസ്വദിക്കുന്ന വയോധകനെ ആണ് വീഡിയോയില്‍ കാണുന്നത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം കാണാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരുടെ വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. പ്രായം ഒന്നിനും ഒരു തടസമല്ലെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും ഓർമിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന ഒരു വയോധകനെ ആണ് വീഡിയോയില്‍ കാണുന്നത്. മഴയുള്ള ദിവസമാണ് റോഡിലൂടെ വയോധകന്‍റെ സൈക്കിള്‍ അഭ്യാസം. മഴയും സൈക്കിളിലെ തന്‍റെ അഭ്യാസവും ഒരുപോലെ ആസ്വദിക്കുന്ന വയോധകനെ ആണ് വീഡിയോയില്‍ കാണുന്നത്. കയ്യൊക്കെ വീശിയാണ് വയോധകന്‍റെ സൈക്കിള്‍ സവാരി. അതേ റോഡിലൂടെ കടന്നുപോയ ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഈ ദൃശ്യം പകര്‍ത്തിയത്.

സിന്ദഗി ഗുല്‍സാര്‍ ഹേ എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഓരോ നിമിഷവും ആസ്വദിക്കൂ...' എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 76,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 4,900-ല്‍ അധികം ലൈക്കുകളും വീഡിയോ ഇതുവരെ നേടിക്കഴിഞ്ഞു. നിരവധി ആളുകള്‍ വയോധകനെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ജീവിതം ആസ്വദിക്കൂ എന്നും ഇതാണ് യാഥാര്‍ഥ ജീവിതം എന്നും മനോഹരമായ വീഡിയോ എന്നുമൊക്കെ ആണ് ആളുകളുടെ കമന്‍റുകള്‍. 

വീഡിയോ കാണാം...

Scroll to load tweet…

Also Read: പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങന്‍; വൈറലായി വീഡിയോ