സാറ്റിന്‍ സില്‍ക് സാരിയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍
ഫ്ലോറല്‍ പ്രിന്‍റിലുള്ള സാറ്റിന്‍ സില്‍ക് സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന മാധുരിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

ബോളിവുഡിന്‍റെ എക്കാലത്തെയും ബ്യൂട്ടിഫുള്‍ ലേഡിയാണ് മാധുരി ദീക്ഷിത്. ഈ പ്രായത്തിലും താരത്തിന്‍റെ വസ്ത്രധാരണവും മറ്റും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫ്ലോറല്‍ പ്രിന്‍റിലുള്ള സാറ്റിന്‍ സില്‍ക് സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന മാധുരിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. പച്ച നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൌസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. വൈറ്റ്- ഗ്രീന്‍ കല്ലുകള്‍ പതിപ്പിച്ച കമ്മലും നെക്ലേസുമാണ് മാധുരിയുടെ ആക്സസറീസ്.
വേവി ഹെയര്‍സ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്. മിനിമല്‍ മേക്കപ്പിലായിരുന്നു മാധുരി. ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.