ഓട്ടോ ഡ്രൈവറുടെ മനോഹര നൃത്തം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ

Published : Mar 15, 2021, 10:55 AM IST
ഓട്ടോ ഡ്രൈവറുടെ മനോഹര നൃത്തം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ

Synopsis

മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആണ് വൈറലായത്

ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് നൃത്തം ചെയ്യുന്ന ഈ ഡ്രൈവറുടെ വീഡിയോ സൈബര്‍ ലോകത്തിന്‍റെ ഹൃദയം കീഴടക്കുകയാണ്. 

മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആണ് വൈറലായത്. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ ഡ്രൈവറായ ബാബജി കാംബ്ലെയാണ് നര്‍ത്തകന്‍ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

 

 

ഒരു മറാത്തി സിനിമയിലെ ഗാനത്തിനാണ് ഓട്ടോ ഡ്രൈവര്‍ ചുവടുവയ്ക്കുന്നത്. വളരെ മനോഹരമായി നൃത്തം ചെയ്യുന്ന അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ പിന്തുണ നല്‍കുന്നതും വീഡിയോയില്‍ കാണാം.

Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് 62കാരി; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ