നൃത്തം ചെയ്യുന്ന ഈ അറുപ്പത്തിരണ്ടുകാരിയുടെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ. നൃത്തം ചെയ്യുന്ന ഈ അറുപ്പത്തിരണ്ടുകാരിയുടെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

'ഡോലാരേ ഡോലാരേ' എന്ന ഹിന്ദി ഗാനത്തിന് ചുവടുകള്‍ വച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. പച്ചനിറത്തിലുള്ള സല്‍വാര്‍ ധരിച്ച് നിലത്തിരുന്നാണ് പ്രായത്തെ വെല്ലും ഭാവങ്ങളോടെ രവി ബാല നൃത്തം ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

View post on Instagram

മുന്‍പും നിരവധി നൃത്ത വീഡിയോകള്‍ പങ്കുവച്ചിട്ടുള്ള രവി ബാല സമൂഹമാധ്യമത്തില്‍ 'ഡാന്‍സിങ് മുത്തശ്ശി' എന്നാണ് അറിയപ്പെടുന്നത്. മകനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram
View post on Instagram

Also Read: ആശാ ബോസ്‌ലെയുടെ ഗാനത്തിന് തെരുവില്‍ ചുവടുവച്ച് രണ്ട് വൃദ്ധകള്‍; വീഡിയോ