ഫുട്ബോൾ കളിക്കുന്ന കരടികൾ; പേടിച്ച് ഓടി കുട്ടികള്‍; വൈറലായി വീഡിയോ

Published : Sep 15, 2021, 10:41 AM ISTUpdated : Sep 15, 2021, 10:42 AM IST
ഫുട്ബോൾ കളിക്കുന്ന കരടികൾ; പേടിച്ച് ഓടി കുട്ടികള്‍; വൈറലായി വീഡിയോ

Synopsis

ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേയ്ക്ക് കരടികള്‍ എത്തുകയായിരുന്നു. 

കരടികളെ പൊതുവേ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ രണ്ട് കരടികളുടെ ഒരു 'ക്യൂട്ട്' വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുട്ബോൾ കളിക്കുന്ന കരടികളെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേയ്ക്ക് കരടികള്‍ എത്തുകയായിരുന്നു. കരടികളെ കണ്ട് പേടിച്ച കുട്ടികൾ  ഫുട്ബോൾ ഉപേക്ഷിച്ച് ഓടുകയും ചെയ്തു. 

ഇതോടെ കരടികള്‍ ഫുട്ബോൾ കൈക്കലാക്കുകയായിരുന്നു. ബോൾ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് കാലുകൊണ്ട് തട്ടുന്നതും കാണാം. അമ്മക്കരടി ഫുട്ബോൾ കളിക്കുന്നുണ്ടെങ്കിലും കുഞ്ഞുകരടി വലിയ താല്‍പര്യം കാണിച്ചില്ല. ബോളും കടിച്ചെടുത്ത് കാട്ടിലേയ്ക്ക് ഓടിമറയുന്ന കരടിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പകർത്തിയ ഈ വീഡിയോ ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

Also Read: അവിടെ ഗ്രൗണ്ടിൽ കടുത്ത മത്സരം; ഇവിടെ ഗാലറിയിൽ തൂങ്ങിയാടുന്ന പൂച്ച; ഒടുവിൽ സംഭവിച്ചത്...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ