വീട് പൂട്ടാന്‍ മറന്നു, തിരികെയെത്തിയപ്പോള്‍ വീട്ടിലൊരു അതിഥി; വൈറലായി വീഡിയോ

Published : Nov 29, 2022, 08:48 AM ISTUpdated : Nov 29, 2022, 08:56 AM IST
വീട് പൂട്ടാന്‍ മറന്നു, തിരികെയെത്തിയപ്പോള്‍ വീട്ടിലൊരു അതിഥി; വൈറലായി വീഡിയോ

Synopsis

തങ്ങളുടെ വളര്‍ത്തുനായയെ കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു കുടുംബം. വീട് പൂട്ടാന്‍ മറന്നുപോവുകയായിരുന്നു ഇവര്‍. തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ ഈ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. വീടാകെ അലങ്കോലമായി കിടക്കുന്ന കാഴ്ചയാണ് കുടുംബം ആദ്യം കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് നോക്കുമ്പോഴാണ് അടുക്കളയില്‍ കിടന്നുറങ്ങുന്ന കുറുക്കനെ ഇവര്‍ കാണുന്നത്.

വീട് പൂട്ടാതെ പുറത്തുപോയാല്‍ കള്ളന്‍ കയറാന്‍ സാധ്യതയുണ്ടെന്ന് നമ്മുക്കറിയാം. എന്നാല്‍ ഇവിടെ ഒരു വീട്ടില്‍ കുറുക്കന്‍ കയറിയതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലാണ് സംഭവം നടന്നത്. വീട്ടുകാര്‍ വീട് പൂട്ടാതെ പോയ തക്കം നോക്കിയാണ് കുറുക്കന്‍ വീടിനുള്ളില്‍ കയറിയത്. 

തങ്ങളുടെ വളര്‍ത്തുനായയെ കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു കുടുംബം. വീട് പൂട്ടാന്‍ മറന്നുപോവുകയായിരുന്നു ഇവര്‍. തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ ഈ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. വീടാകെ അലങ്കോലമായി കിടക്കുന്ന കാഴ്ചയാണ് കുടുംബം ആദ്യം കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് നോക്കുമ്പോഴാണ് അടുക്കളയില്‍ കിടന്നുറങ്ങുന്ന കുറുക്കനെ ഇവര്‍ കാണുന്നത്. വീട്ടുകാര്‍ വന്നത് അറിഞ്ഞിട്ടും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവിടെ തന്നെ ഇരിക്കുകയാണ് കുറുക്കന്‍. ഇതിന്‍റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് പകര്‍ത്തിയത്. 

ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവര്‍ അതിനെ ഉപദ്രവിക്കാതെ തലോടുകയായിരുന്നു. ശേഷം അതിനെ പതിയെ എടുത്ത് പുറത്തേയ്ക്ക് കൊണ്ടുവിടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. അപ്രതീക്ഷിതമായ സംഭവം എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 


അതേസമയം, പാമ്പിന്‍റെ  പുറത്തിരുന്ന് ലാഘവത്തോടെ യാത്ര ചെയ്യുന്ന ഒരു തവളയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു പേടിയുമില്ലാതെയാണ് പാമ്പിന്റെ പുറത്തിരുന്ന് തവളയുടെ സാഹസിക സവാരി. ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ പുറത്തു പിടിച്ചിരുന്നാണ് യാത്ര. ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: യാക്കിന്‍റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് പ്രഖ്യാപിച്ച് എഫ്എസ്എസ്എഐ

PREV
Read more Articles on
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ