ഇത് 20 പേര്‍ ഒരു മാസം കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രം; കാജലിന്‍റെ ലെഹങ്കയുടെ പ്രത്യേകതകള്‍...

Published : Nov 02, 2020, 08:43 AM ISTUpdated : Nov 02, 2020, 08:55 AM IST
ഇത് 20 പേര്‍ ഒരു മാസം കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രം; കാജലിന്‍റെ ലെഹങ്കയുടെ പ്രത്യേകതകള്‍...

Synopsis

കാജലിന്‍റെ വിവാഹചിത്രങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള ലഹങ്ക ധരിച്ച് അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്.

രണ്ടുദിവസം മുന്‍പായിരുന്നു നടി കാജൽ അഗര്‍വാൾ വിവാഹിതയായത്. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

കാജലിന്‍റെ വിവാഹചിത്രങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ച്  അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്.

ചുവന്ന ലെഹങ്കയ്ക്കൊപ്പം പിങ്ക് ദുപ്പട്ടയും പരമ്പാരഗത ആഭരണങ്ങളും അണിഞ്ഞുള്ള കാജലിന്റെ വെഡിങ് ലുക്ക് ആരാധകർക്കിടയിൽ ഏറെ ചർച്ചയായി. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത ലെഹങ്കയാണിത്. 

 

ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ മനോഹരമാക്കിയത്. കാജലിനായി ഈ ലെഹങ്ക 20 പേര്‍ ചേര്‍ന്ന് ഒരു മാസം കൊണ്ട് ഒരുക്കിയതാണെന്നും അനാമിക ഖന്ന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. പല നിറത്തിലുള്ള എമ്പ്രോയിഡറി വര്‍ക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷെക്വത്തിന്റെ കലക്‌ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് താരം ധരിച്ചത്. 

 

ഇത്രയും മനോഹരമായ വിവാഹവസ്ത്രം തനിക്ക് വേണ്ടി ഡിസൈന്‍ ചെയ്ത അനാമികയ്ക്ക് കാജല്‍ നന്ദി അറിയിക്കുകയും ചെയ്തു. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും വിവാഹവാർത്ത ങ്കുവച്ചുകൊണ്ട് കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു.


മുംബൈ സ്വദേശിയായ കാജൽ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.

 

Also Read: 487 മണിക്കൂറുകള്‍ കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രത്തില്‍ അതിമനോഹരിയായി മിയ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ