കുട്ടിയുടെ കൈ സിംഹത്തിന്‍റെ വായിൽ; ഭീതി പടര്‍ത്തുന്ന വീഡിയോ

Published : Dec 12, 2022, 12:44 PM ISTUpdated : Dec 12, 2022, 12:49 PM IST
കുട്ടിയുടെ കൈ സിംഹത്തിന്‍റെ വായിൽ; ഭീതി പടര്‍ത്തുന്ന വീഡിയോ

Synopsis

ഒരു പേടിയുമില്ലാതെയാണ് കുട്ടി രണ്ട് സിംഹങ്ങൾക്കൊപ്പം കളിക്കുന്നത്. ഒരു സിംഹത്തിന്റെ വായ്ക്കുള്ളിൽ  കുട്ടി കൈ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. 

നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. എന്നാല്‍ സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതൊക്കെ പലപ്പോഴും നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്. അത്തരത്തില്‍ അപകടകരമായ രീതിയിൽ സിംഹങ്ങള്‍ക്കൊപ്പം കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

ഒരു പേടിയുമില്ലാതെയാണ് കുട്ടി രണ്ട് സിംഹങ്ങൾക്കൊപ്പം കളിക്കുന്നത്. ഒരു സിംഹത്തിന്റെ വായ്ക്കുള്ളിൽ  കുട്ടി കൈ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടി തന്റെ മുഖം സിംഹത്തിന്റെ മുഖത്തോട് അപകടകരമായി അടുപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കുട്ടി തമാശയായി സിംഹത്തെ അടിക്കുകയും ചെയ്യുന്നുണ്ട്. 

വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്തായാലും  231,000-ലധികം കാഴ്ചക്കാരും 6,000- ലധികം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.  സംഭവം വൈറലായതോടെ വലിയ വിമര്‍ശനവും വീഡിയോയ്ക്ക് ലഭിച്ചു. ഇത് വളരെ അപകടകരവും ഭയാനകവും മണ്ടത്തരവും നിരുത്തരവാദപരവുമാണ് എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

വൈറലായ വീഡിയോ കാണാം. . . 

 

അതേസമയം, ഒരു സ്ത്രീ മൂന്ന് സിംഹങ്ങൾക്കൊപ്പം നടക്കുന്ന വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കണ്ടന്റ് ക്രിയേറ്ററായ ജെൻ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ജെൻ ഒരു കാട്ടിലൂടെ നടക്കുന്നത് കാണാം. തൊട്ടുമുന്നിലായി മൂന്ന് സിംഹങ്ങളും നടക്കുന്നുണ്ട്. കണ്ടാൽ, ഒരാൾ തന്റെ പെറ്റ് ആയിട്ടുള്ള നായകളെ നടത്താൻ കൊണ്ടുപോവുകയാണ് എന്നേ തോന്നൂ. മാത്രവുമല്ല, ഇതിൽ കാണുന്ന സിംഹങ്ങൾക്കും ഒരു മനുഷ്യൻ തങ്ങളുടെ പിന്നിൽ നടക്കുന്നുണ്ട് എന്ന അസ്വസ്ഥതയൊന്നും കാണാനില്ല. 

Also Read: വധുവിന് കഴുതക്കുട്ടിയെ സമ്മാനിച്ച് വരൻ; വിമർശനവുമായി സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ