തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും തയ്യാറാക്കി യുവാവ്; വീഡിയോ

Published : Dec 22, 2022, 10:31 PM ISTUpdated : Dec 22, 2022, 10:34 PM IST
തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും തയ്യാറാക്കി യുവാവ്; വീഡിയോ

Synopsis

ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. തായ്ലാന്‍റിലെ തെരുവുനായ്ക്കൾക്കായി തന്‍റെ വാഹനം നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവുമായി പോകുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും നല്‍കുന്ന ഒരു ഡോഗ് ലവറിനെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. തായ്ലാന്‍റിലെ തെരുവുനായ്ക്കൾക്കായി തന്‍റെ വാഹനം നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവുമായി പോകുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനായി തെരുവുനായ്ക്കൾ വാഹനത്തിന്‍റെ അരികില്‍ എത്തുന്നതും വീഡിയോയില്‍ കാണാം. 

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. 

 

അതേസമയം, അച്ഛന്‍ വരുമ്പോള്‍ ടിവിക്ക്  മുമ്പിലിരിക്കാതെ ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടിക്ക് സിഗ്നല്‍ നല്‍കുന്ന ഒരു മിടുക്കന്‍ നായയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ് കുട്ടിയെ സഹായിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ടിവിക്ക് മുമ്പില്‍ നായ കിടക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് വീട്ടിലേയ്ക്ക് കുട്ടിയുടെ അച്ഛന്‍ വരുന്ന ശബ്ദം കേട്ട നായ എഴുന്നേറ്റ് കുട്ടിയോടേ് ബുക്ക് എടുക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ടിവി ഓഫ് ചെയ്ത് സോഫയിലിരുന്ന് ഹോംവര്‍ക്ക് ചെയ്യാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. 

അതുപോലെതന്നെ, ബാത്ത്‍റൂമിനുള്ളില്‍ വളര്‍ത്തുപൂച്ചയുമായി 'ഡോര്‍ ഹോക്കി' കളിക്കുന്ന യുവതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാത്ത്‍റൂമിനുള്ളില്‍ കയറി യുവതി, പുറത്തു കിടക്കുന്ന തന്‍റെ വളര്‍ത്തുപൂച്ചയ്ക്ക് ഡോറിനടിയിലൂടെ തലയില്‍ കെട്ടുന്ന ബണ്‍ ഇട്ടു കൊടുക്കുകയായിരുന്നു. പൂച്ച അത് തിരിച്ച് യുവതിക്കും ഡോറിനടിയിലൂടെ ഇട്ടു കൊടുക്കുന്നു. താന്‍ എപ്പോള്‍ ബാത്ത്‍റൂമില്‍ പോയാലും താനും തന്‍റെ പൂച്ചയും  'ഡോര്‍ ഹോക്കി' കളിക്കുമെന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Also Read: ട്രെയിനിനുള്ളില്‍ പാട്ടുപാടുന്ന എട്ടുവയസുകാരന്‍; മനോഹരം ഈ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ