Rescue Video : ഉള്ളില്‍ തൊടുന്ന രംഗം; വിവാഹാഘോഷത്തിനിടെ അവിചാരിതസംഭവം- വീഡിയോ

Published : May 20, 2022, 08:07 PM IST
Rescue Video : ഉള്ളില്‍ തൊടുന്ന രംഗം; വിവാഹാഘോഷത്തിനിടെ അവിചാരിതസംഭവം- വീഡിയോ

Synopsis

ചില വീഡിയോകളുണ്ട്. കണ്ടുകഴിഞ്ഞാലും ഒരുപക്ഷേ ദിവസങ്ങളോളം നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മായാതെ നില്‍ക്കുന്നവ. പലതിനെ കുറിച്ചും നമ്മെ ചിന്തിപ്പിക്കുന്നവ. അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്

നിത്യവും സോഷ്യല്‍ മീഡിയ ( Social Media )  മുഖാന്തരം എത്രയോ വീഡിയോകള്‍ ( viral Video ) നാം കാണുന്നു. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനം എന്നതിലുപരി നമ്മള്‍ ഓര്‍ത്തിരിക്കണമെന്നില്ല. എന്നാല്‍ മറ്റ് ചില വീഡിയോകളുണ്ട്. കണ്ടുകഴിഞ്ഞാലും ഒരുപക്ഷേ ദിവസങ്ങളോളം നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മായാതെ നില്‍ക്കുന്നവ. പലതിനെ കുറിച്ചും നമ്മെ ചിന്തിപ്പിക്കുന്നവ. 

അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. അബദ്ധത്തില്‍ പുഴയില്‍ വീണൊരു തെരുവനായയെ രക്ഷപ്പെടുത്തുന്ന മനുഷ്യനും അയാളുടെ സുഹൃത്തുമാണ് വീഡിയോയിലുള്ളത്. ഒരു വിവാഹ പാര്‍ട്ടി നടക്കുന്നതിനിടെയാണ് സംഭവം.

പാര്‍ട്ടി നടക്കുന്നത് പുഴയരികിലാണ്. ഇവിടെ വച്ച് അവിചാരിതമായി തെരുവുനായ അപകടത്തില്‍ പെട്ടത് ഇദ്ദേഹം കാണാനിടയാവുകയായിരുന്നു. ഉടന്‍ തന്നെ അതിനെ രക്ഷപ്പെടുത്താനായി അദ്ദേഹം അങ്ങോട്ട് ചെന്നു. പഴയ ഒരു പാലം പോലുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. താന്‍ ധരിച്ചിരുന്ന ആഡംബര കോട്ട് ഊരിവച്ച ശേഷം അവിടെ കമഴ്ന്നുകിടന്ന് ഏറെ പണിപ്പെട്ടാണ് ഇദ്ദേഹം നായയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്.

എന്നിട്ടും ശ്രമം ഫലം കാണുന്നില്ലെന്നായപ്പോള്‍ അദ്ദേഹത്തിന്‍റെ സുഹൃത്തും കൂടെക്കൂടി. പിന്നീട് ഇരുവരും ചേര്‍ന്ന് നായയെ എളുപ്പത്തില്‍ രക്ഷപ്പെടുത്തിയെടുത്തു. നല്ല ഒഴുക്കുള്ള പുഴയുടെ ഭാഗമാണ് വീഡിയോയില്‍ കാണുന്നത്. വീണുകഴിഞ്ഞാല്‍ ആര്‍ക്കായാലും അപകടസാധ്യതയുണ്ട്. 

അത്തരം ചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട് തന്‍റെ സന്തോഷങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ഇറങ്ങി വന്ന് ഒരു തെരുവുനായയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഈ മനുഷ്യന്‍ കാണിച്ച മനസിന് കയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. പിന്നീടിത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. 

വീഡിയോ കാണാം...

 

Also Read:- എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി കുഞ്ഞ്; നെഞ്ചിടിക്കുന്ന വീഡിയോ

 

കാണേണ്ട വീഡിയോ തന്നെ; കനാലില്‍ വീണ നായയെ രക്ഷപ്പെടുത്തുന്ന തൊഴിലാളി... നമ്മെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഇടയുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മനുഷ്യത്വം, അല്ലെങ്കില്‍ ദയ എന്താണെന്ന് നമ്മെ ഒരു നിമിഷം മനസിലാക്കിച്ച് തരുന്നതാണ് ഈ വീഡിയോ. ഏത് പ്രതിസന്ധിയിലും ആര്‍ജ്ജവമുണ്ടെങ്കില്‍ നമുക്ക് കരകയറാനുള്ള പദ്ധതികള്‍ തയ്യാറാക്കാമെന്ന പാഠവും വീഡിയോ പകര്‍ന്നുതരുന്നു. 'വൈറല്‍ ഹോഗ്'  ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ രണ്ട് ദിവസത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇക്വഡോറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കുത്തിയൊഴുകുന്ന കനാലില്‍ പെട്ടുപോയ നായയെ സാഹസികമായി രക്ഷപ്പെടുത്തുകയാണ് ഒരു തൊഴിലാളി. ജോലിയാവശ്യത്തിന് എത്തിച്ചിരിക്കുന്ന എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ശരിക്കും കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെയാണിത്. എത്രമാത്രം സൂക്ഷ്മതയോടെയും അര്‍പ്പണത്തോടെയുമാണ് ഇദ്ദേഹം ഇത് ചെയ്യുന്നതെന്ന് അപ്പോള്‍ മാത്രമേ മനസിലാകൂ... Read More...

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ലിപ്സ്റ്റിക് ഷേഡുകൾ; കൈവശം വേണം ഈ നിറങ്ങൾ
വേനലിൽ ക്യൂട്ട് ആകാം; പെൺകുട്ടികൾക്കായി ചില അടിപൊളി ആക്‌സസറികൾ