മനുഷ്യത്വം, അല്ലെങ്കില്‍ ദയ എന്താണെന്ന് നമ്മെ ഒരു നിമിഷം മനസിലാക്കിച്ച് തരുന്നതാണ് ഈ വീഡിയോ. ഏത് പ്രതിസന്ധിയിലും ആര്‍ജ്ജവമുണ്ടെങ്കില്‍ നമുക്ക് കരകയറാനുള്ള പദ്ധതികള്‍ തയ്യാറാക്കാമെന്ന പാഠവും വീഡിയോ പകര്‍ന്നുതരുന്നു

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ ( Viral Video ) നാം കാണാറുണ്ട്. ഇവില്‍ മിക്കതും അപ്രതീക്ഷിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. നമ്മെ ഒരുപാട് സ്വാധീനിക്കാനും ഒരുപക്ഷേ ചിന്തിപ്പിക്കാനും പലതും ഓര്‍മ്മിപ്പിക്കാനുമെല്ലാം കാരണാമാകുന്ന സംഭവങ്ങളും ഇത്തരം വീഡിയോകളില്‍ അടങ്ങാറുണ്ട്. 

അത്തരത്തില്‍ നമ്മെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഇടയുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മനുഷ്യത്വം, അല്ലെങ്കില്‍ ദയ എന്താണെന്ന് നമ്മെ ഒരു നിമിഷം മനസിലാക്കിച്ച് തരുന്നതാണ് ഈ വീഡിയോ. ഏത് പ്രതിസന്ധിയിലും ആര്‍ജ്ജവമുണ്ടെങ്കില്‍ നമുക്ക് കരകയറാനുള്ള പദ്ധതികള്‍ തയ്യാറാക്കാമെന്ന പാഠവും വീഡിയോ പകര്‍ന്നുതരുന്നു. 

'വൈറല്‍ ഹോഗ്' ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ രണ്ട് ദിവസത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. 

ഇക്വഡോറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കുത്തിയൊഴുകുന്ന കനാലില്‍ പെട്ടുപോയ നായയെ സാഹസികമായി രക്ഷപ്പെടുത്തുകയാണ് ഒരു തൊഴിലാളി. ജോലിയാവശ്യത്തിന് എത്തിച്ചിരിക്കുന്ന എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

ശരിക്കും കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെയാണിത്. എത്രമാത്രം സൂക്ഷ്മതയോടെയും അര്‍പ്പണത്തോടെയുമാണ് ഇദ്ദേഹം ഇത് ചെയ്യുന്നതെന്ന് അപ്പോള്‍ മാത്രമേ മനസിലാകൂ. ഒട്ടും നിസാരമായ ഒരു കാര്യമല്ല, മറിച്ച് ഒരുപാട് ആത്മവിശ്വാസവും കഴിവും ഉണ്ടെങ്കില്‍ മാത്രം ചെയ്യാവുന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. 

കാഴ്ചക്കാരെ ആകാംക്ഷയിലെത്തിക്കുന്ന, പിന്നീട് ത്രില്ലിലാക്കുന്ന, അതിനും ശേഷം സന്തോഷവും സങ്കടവും കലരുന്ന അനുഭവത്തിലെത്തിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- 'വൈലന്റ്' ആയി പിറ്റ്ബുള്‍; രക്ഷയായി വനിതാ ഡ്രൈവര്‍

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുന്ന അച്ഛനും കുഞ്ഞും- വീഡിയോ; ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നമ്മെ തേടി സോഷ്യല്‍ മീഡിയ മുഖാന്തരം എത്തുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രമുള്ളതാണെങ്കില്‍ ചിലതാകട്ടെ, നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നതും ചിന്തിക്കാന്‍ ഉതകുന്നതുമെല്ലാം ആയിരിക്കും. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, അത്തരം ഘട്ടങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങി പല കാര്യങ്ങളും ഇത്തരം വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും നമുക്ക് മനസിലാക്കാന്‍ സാധിക്കും. പലപ്പോഴും നമ്മുടെ വിരല്‍ത്തുമ്പിലെത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ വീഡിയോകളെല്ലാം ഇത്തരത്തിലുള്ളതാണ്. സമാനമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യുഎസിലെ ന്യൂജെഴ്സിയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തപ്പെട്ടിരിക്കുന്നത്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന അച്ഛനും കുഞ്ഞുമാണ് വീഡിയോയിലുള്ളത്... Read More...