കറുത്ത നിറത്തിലുള്ള ബ്ലേസർ ധരിച്ചാണ് താരം നിൽക്കുന്നത്. മോഡലിങ് ചെയ്യുന്നതുപോലെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന രീതിലുള്ളതാണ് ചിത്രങ്ങള്‍.
അച്ഛന്‍റെ ശവസംസ്കാര ചടങ്ങിൽ (Father's Funeral) നിന്നുള്ള ചിത്രം പങ്കുവച്ച മോഡലിനെതിരെ വിമര്‍ശനം. ഫ്ളോറിഡ സ്വദേശിയായ ജെയ്ൻ റിവേര (Jayne Rivera) എന്ന ഇരുപതുകാരിയാണ് സമൂഹമാധ്യമത്തിലൂടെ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. അച്ഛന്റെ മൃതശരീരത്തിന് അരികെ നിന്നുള്ള ജെയ്ന്റെ ചിത്രങ്ങളാണ് (photos) ട്രോളുകള്‍ക്കിരയായത്.
കറുത്ത നിറത്തിലുള്ള ബ്ലേസർ ധരിച്ചാണ് താരം നിൽക്കുന്നത്. മോഡലിങ് ചെയ്യുന്നതുപോലെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന രീതിലുള്ളതാണ് ചിത്രങ്ങള്‍. മരിച്ചു കിടക്കുന്ന അച്ഛനരികെ ചിരിയോടെ നിന്ന് പോസ് ചെയ്യാന്‍ എങ്ങനെ സാധിച്ചു എന്നാണ് പലരും ചോദിക്കുന്നത്.
മരണവീട്ടിലെ മര്യാദയെക്കുറിച്ച് സ്വന്തം മകൾ പോലും മറന്നോ എന്നും മറ്റു ചിലര്‍ ചോദിക്കുന്നു. സംഭവം വൈറലായതോടെ വിശദീകരണവുമായി ജെയ്ൻ തന്നെ രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെ മാത്രം പകർത്തിയ ചിത്രങ്ങളായിരുന്നു അവയെന്ന് ജെയ്ൻ പറഞ്ഞു. തന്റെ അച്ഛനെ സന്തോഷത്തോടെ യാത്രയാക്കുകയാണ് താൻ ചെയ്തതെന്നും ജെയ്ൻ പറഞ്ഞു.
എന്നാൽ ഇതിനുശേഷവും ജെയ്നിനെ ട്രോളുന്നതിൽ കുറവുണ്ടായില്ല. തുടര്‍ന്ന് ജെയ്ൻ സമൂഹമാധ്യമത്തിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം അച്ഛനെ നഷ്ടപ്പെട്ട സാഹചര്യത്തിലും പോസിറ്റീവായി നിന്ന ജെയ്നിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗവും പറഞ്ഞു.
Also Read: 'മംഗല്യസൂത്ര'ത്തിന്‍റെ പുത്തന്‍ കളക്ഷനുമായി സബ്യസാചി; 'ട്രോളി' സോഷ്യല്‍ മീഡിയ!
