നിറവയറിൽ ഗായികയുടെ വർക്കൗട്ട്; വിമർശനവുമായി സോഷ്യല്‍ മീഡിയ

Published : Mar 05, 2021, 02:27 PM ISTUpdated : Mar 05, 2021, 02:42 PM IST
നിറവയറിൽ ഗായികയുടെ വർക്കൗട്ട്; വിമർശനവുമായി സോഷ്യല്‍ മീഡിയ

Synopsis

നിറവയറില്‍ വിവിധ വ്യായാമമുറകൾ അഭ്യസിക്കുന്ന നീതിയെ ആണ് വീഡിയോയില്‍ കാണുന്നത്. നീതി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന ബോളിവുഡ് ഗായിക നീതി മോഹന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  നീതി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിറവയറില്‍ വിവിധ വ്യായാമമുറകൾ അഭ്യസിക്കുന്ന നീതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

ഗർഭകാലത്ത് വളരെ ബുദ്ധിമുട്ടേറിയ വ്യായാമമുറകളാണ് നീതി ചെയ്യുന്നത്. പരിശീലകന്‍റെ മേൽനോട്ടത്തിലാണ് നീതി വ്യായാമം ചെയ്യുന്നത്. നീതിയുടെ വീഡിയോ വൈറലായതോടെ പ്രോത്സാഹനങ്ങള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി. എന്നാല്‍ പ്രശംസയ്ക്കൊപ്പം ഗായികയ്ക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

 

ഗർഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായമാണ് പലരും രേഖപ്പെടുത്തിയത്. അതേസമയം നീതിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. നടൻ നിഹാർ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭർത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.

 

Also Read: ഏഴാം മാസത്തിലും ശീര്‍ഷാസനം, പ്രസവ കാലത്ത് യോഗയുടെ പ്രാധാന്യം പങ്കുവെച്ച് അനുഷ്‍ക ശര്‍മ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ