പിയാനോ വായനയിൽ മുഴുകിയിരിക്കുകയാണ് ബാർട്ടൻ. അത് സന്തോഷത്തോടെ ആസ്വദിക്കുകയാണ് ആനകള്‍. 

വിവിധയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടവുമാണ്. അത്തരത്തില്‍ ഇവിടെ ആനകളുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ആനകള്‍ക്ക് വേണ്ടി പിയാനോ വായിക്കുകയാണ് ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്‍. സംഗീതം ആസ്വദിക്കുന്ന അമ്മയാനയെയും കുട്ടിയാനയെയും വീഡിയോയില്‍ കാണാം. തായ്ലാന്‍ഡിൽ നിന്നുള്ളതാണ് ഈ ദൃശ്യം.

പിയാനോ വായനയിൽ മുഴുകിയിരിക്കുകയാണ് ബാർട്ടൻ. അത് സന്തോഷത്തോടെ ആസ്വദിക്കുകയാണ് ആനകള്‍. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സുഹു ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ കമന്‍റ്. 

Scroll to load tweet…

അതേസമയം, സ്കേറ്റിംഗ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വളര്‍ത്തുനായക്കും കുതിരയ്ക്കുമൊപ്പം ആണ് യുവതി സ്കേറ്റിംഗ് ചെയ്യുന്നത്. സ്കേറ്റിംഗ് ബോര്‍ഡില്‍ റോഡിലൂടെ വളരെ വേഗം സഞ്ചരിക്കുകയാണ് യുവതി. യുവതിക്ക് മുന്നില്‍ വളര്‍ത്തുനായയും ഉണ്ട്. യുവതിക്കൊപ്പം ഓടി എത്താന്‍ കഷ്ടപ്പെടുകയാണ് കുതിര. യുവതി വേഗത കൂട്ടുന്നതനുസരിച്ച് കുതിരയും ഓടുകയാണ്. ഏറ്റവും ഒടുവില്‍ യുവതിയും കുതിരയും ഒപ്പത്തിനൊപ്പം എത്തുകയാണ്. ട്വിറ്ററിലൂടെ ആണ് മനോഹരമായ ഈ വീഡിയോ പ്രചരിച്ചത്. സന്തോഷം എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

27 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 7.4 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

Also Read: ഒരുക്കി സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആലിംഗനം ചെയ്ത് വയോധിക; വൈറലായി വീഡിയോ