ട്രെയിന്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം; ട്രാക്കിലേയ്ക്ക് വീല്‍ചെയറോടെ വീണ് ഭിന്നശേഷിക്കാരന്‍; പിന്നീട് സംഭവിച്ചത്

Published : Aug 08, 2021, 09:41 AM IST
ട്രെയിന്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം; ട്രാക്കിലേയ്ക്ക് വീല്‍ചെയറോടെ വീണ് ഭിന്നശേഷിക്കാരന്‍; പിന്നീട് സംഭവിച്ചത്

Synopsis

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പായാണ് വീൽചെയറിൽ വരികയായിരുന്ന ആൾ റെയിൽ ട്രാക്കിലേയ്ക്ക് വീണത്. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.   

ട്രെയിന്‍ വരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സബ്‍വേ റെയിൽവേ ട്രാക്കിലേയ്ക്ക് വീണ് ഭിന്നശേഷിക്കാരന്‍. ന്യൂയോർക്കിലാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പായാണ് വീൽചെയറിൽ വരികയായിരുന്ന ആൾ റെയിൽ ട്രാക്കിലേയ്ക്ക് വീണത്. 
ഇതുകണ്ട് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മറ്റൊരാള്‍ ട്രാക്കിലേയ്ക്ക് എടുത്തുചാടി. ട്രെയിന്‍ സ്റ്റേഷനിലേയ്ക്ക് എത്തുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണയാളെ അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെടുത്തിയത്. 

ട്രാക്കിൽ വീണയാളെ വൈദ്യ പരിശോധനയ്ക്കായി ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഇയാൾ എങ്ങനെയാണ് ട്രാക്കിലേക്ക് വീണതെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 

 

 

Also Read: എസ്‌കലേറ്ററിലൂടെ വീല്‍ചെയറില്‍ താഴേയ്ക്ക്; വയോധികനെ രക്ഷിച്ച് യുവതി; വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ