സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് പങ്കുവച്ച ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായി. നിരവധി പേര്‍ സ്ത്രീയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. 

എസ്‌കലേറ്ററിലൂടെ നിയന്ത്രണം വിട്ട് താഴേയ്ക്ക് വീഴുന്ന വയോധികനെ രക്ഷിക്കുന്ന യുവതിയുടെ വീഡിയോ ആണ് കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഒരൂ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടക്കുന്നത്. വീൽചെയറിൽ ഇരിക്കുന്ന ഒരു വയോധികൻ ആകസ്മികമായി എസ്‌കലേറ്ററിൽ നിന്ന് താഴേയ്ക്ക് വീഴുന്നത് വീഡിയോയിൽ കാണാം. 

താഴത്തെ കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്ന സ്ത്രീയാണ് വയോധികന് രക്ഷകയായത്. വൃദ്ധന്റെ നിലവിളി കേട്ട് ഓടിയെത്തിയ സ്ത്രീ തന്റെ ശരീരം ഉപയോഗിച്ച് വീല്‍ചെയര്‍ പിടിച്ചു നിര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. താഴെ വീഴുന്ന സ്ത്രീയെ സഹായിക്കാന്‍ മറ്റൊരു സ്ത്രീയും ഓടിയെത്തുന്നത് കാണാം. 

Scroll to load tweet…

സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് പങ്കുവച്ച ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായി. നിരവധി പേര്‍ സ്ത്രീയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. 

Also Read: എസ്‌കലേറ്ററില്‍ നിന്ന് വീണ അഞ്ചുവയസ്സുകാരന് 1.4 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി