Asianet News MalayalamAsianet News Malayalam

വളര്‍ത്തുപൂച്ചയുടെ 'ഹെയര്‍കട്ട് ഡേ'; വൈറലായി വീഡിയോ

സലൂണിലെ ജീവനക്കാരന്‍ കത്രികയും ചീപ്പുമൊക്കെയായി പൂച്ചയുടെ തലമുടി ആദ്യം ചീകി ഒതുക്കുകയാണ്. യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ക്ഷമയോടെ ഇരുന്നുകൊടുക്കുകയാണ് പൂച്ച. 

Cat Sits Patiently As It Gets A Haircut
Author
First Published Nov 20, 2022, 6:46 PM IST

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. അത്തരമൊരു രസകരമായൊരു വീഡിയോ ആണ് ഇവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു വളര്‍ത്തുപൂച്ചയുടെ തലമുടി വെട്ടുന്നതിന്‍റെ വീഡിയോ ആണ് വൈറാലായിരിക്കുന്നത്. മുടി വെട്ടാനായി കസേരയില്‍ ഒരു മടിയും കൂടാതെ ഇരിക്കുകയാണ് പൂച്ച.  സലൂണിലെ ജീവനക്കാരന്‍ കത്രികയും ചീപ്പുമൊക്കെയായി പൂച്ചയുടെ തലമുടി ആദ്യം ചീകി ഒതുക്കുകയാണ്. യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ക്ഷമയോടെ ഇരുന്നുകൊടുക്കുകയാണ് പൂച്ച. ശേഷം മുടി മുറിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും പൂച്ചക്കുട്ടി കണ്ണുകള്‍ അടയ്ക്കുന്നതും വീഡിയോയില്‍ കാണാം.  

ചായോട്ടിക് ക്യാറ്റ് പിക്ചേഴ്സ് ആന്‍റ് വീഡിയോസ് എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 28 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ഒരു പ്രശ്നവുമില്ലാതെ ഇരിക്കുന്ന പൂച്ചയാണ് ഹീറോ എന്നുമൊക്കെയാണ് ആളുകളുടെ കമന്‍റ്. 

 

 

 

 

അതേസമയം, വീട്ടില്‍ പുതുതായി ജനിച്ച കുഞ്ഞിനെ ആദ്യമായി കാണുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ട്രോളറില്‍ ശാന്തമായി പുതച്ചുറങ്ങുകയാണ് കുഞ്ഞ്. എത്തിവലിഞ്ഞ് കുഞ്ഞിനെ മണപ്പിക്കുന്ന പൂച്ചയെയും വീഡിയോയില്‍ കാണാം. ഇതിന് ശേഷം പൂച്ച ഒരേ നടപ്പാണ്, നേരെ അടുത്ത മുറിയിലേക്ക്. ഒരുതരം വിമ്മിഷ്ടപ്പെട്ട ഭാവവും ഇത് പ്രകടിപ്പിക്കുന്നുണ്ട്. ശേഷം പതിയെ നടന്നുചെന്ന് ഒരിടത്തിരുന്ന് വിമ്മിഷ്ടപ്പെട്ട് ഛര്‍ദ്ദിക്കുകയാണ് പൂച്ച. എന്തുകൊണ്ടാണ് കുഞ്ഞിനെ മണത്തുനോക്കിയ ശേഷം ഇതിന് ഇങ്ങനെ സംഭവിക്കാൻ എന്നത് വ്യക്തമല്ല. എന്തായാലും പൂച്ചയുടെ വ്യത്യസ്തമായ പ്രതികരണം വീഡിയോ കണ്ടവരെയെല്ലാം ചിരിപ്പിച്ചിരിക്കുകയാണ്. 

Also Read: ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ തിളച്ച് പൊങ്ങുന്ന കോഫി; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios