Latest Videos

ഹുന്ത്രാപ്പിബുസാട്ടോ, ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ മുഴുവനായി വായിക്കാം

By K P JayakumarFirst Published Jul 5, 2022, 3:30 PM IST
Highlights


ഹുന്ത്രാപ്പി ബുസ്സാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍. അവരിരുവരും കഥാപാത്രങ്ങളായ ഒരു കുട്ടികളുടെ നോവല്‍ കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. കെ. പി ജയകുമാര്‍ എഴുതിയ ഹുന്ത്രാപ്പിബുസാട്ടോ. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ കഥാപാത്രമായി വരുന്ന ആ നോവലാണിത്. 17 ഭാഗങ്ങളുള്ള നോവല്‍ ഇവിടെ ഒന്നിച്ചു വായിക്കാനാവും. 
 

പ്രിയപ്പെട്ട കൂട്ടുകാരെ,

ഹുന്ത്രാപ്പി ബുസ്സാട്ടോ. 
ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാര എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 


ഒന്ന്: 
ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 

രണ്ട്. 
ആ ആഞ്ഞിലിമരം എവിടെ? 

മൂന്ന്: 
പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!

നാല്: 
അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു

അഞ്ച്: 
മരുഭൂമിയിലെ നീരുറവ

ആറ്: 
മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?

ഏഴ്: 
നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

എട്ട്: 
പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?

ഒമ്പത്: 
ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്! 

പത്ത്: 
ഒരു പാവം പുലിക്ക് പറ്റിയ അമളി! 

11:
മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്

12: 
നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം

13: 
കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍

14:  
മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലുമേറെ നീളമായിരുന്നു

15: 
ഈ മഴക്കാട് പണ്ടൊരു മരുഭൂമിയായിരുന്നു!

16: 
ആമി മുത്തശ്ശി പിന്നെ ഉണര്‍ന്നില്ല

17:
പൂമ്പാറ്റകളുടെ കടല്‍, നോവല്‍ അവസാനിക്കുന്നു



 

click me!