ക്ലിനിക് അടച്ച് ഇറങ്ങാനൊരുങ്ങുമ്പോൾ എത്തിയ 25കാരൻ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചു, അറസ്റ്റ്

Published : Jul 28, 2025, 12:20 AM IST
kollam doctor rape attempt

Synopsis

ജോലി സമയം കഴിഞ്ഞ് ക്ലിനിക്കിലെ മറ്റ് ജീവനക്കാരെല്ലാം മടങ്ങിയ സമയത്തായിരുന്നു സംഭവം. ഡോക്ടറും ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു

കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയായിരുന്നു പീഡന ശ്രമം. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയാണ് പത്തനാപുരത്തെ ക്ലിനിക്കിൽ വച്ചാണ് വനിതാ ദന്ത ഡോക്ടർക്ക് നേരെ പീഡന ശ്രമം നടന്നത്.

ജോലി സമയം കഴിഞ്ഞ് ക്ലിനിക്കിലെ മറ്റ് ജീവനക്കാരെല്ലാം മടങ്ങിയ സമയത്തായിരുന്നു സംഭവം. ഡോക്ടറും ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയം ക്ലിനിക്കിൽ അതിക്രമിച്ച് കയറിയ കാരംമൂട് സ്വദേശിയായ 25 കാരൻ സൽദാൻ ഡോക്ടറെ കടന്നു പിടിച്ചു. ഡോക്ടർ ബഹളം വെച്ചതോടെ കയ്യിൽ കരുതിയ തുണി ഡോക്ടറുടെ വായിൽ തിരുകി. പ്രതിയെ തള്ളി മാറ്റി ഡോക്ടർ ക്ലിനിക്കിന് പുറത്തേക്ക് ഓടി. നിലവിളി കേട്ട് നാട്ടുകാരും ഓടിയടുത്തു. ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഡോക്ടറുടെ മൊഴി അടക്കം ശേഖരിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ വട്ടം വെച്ചു, ഡ്രൈവറെ തല്ലി, ബസിന്‍റെ താക്കോൽ ഊരിയെടുത്ത് പോയി; 3 പേർ പിടിയിൽ
ഗുരുവായൂരിൽ കല്യാണ മേളം; ഒറ്റ ദിവസം 140 വിവാഹങ്ങൾ, നോൺ സ്റ്റോപ്പായി നടന്നത് 60 കല്യാണം