തട്ടുകട അടച്ച് മടങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Jul 06, 2025, 08:14 PM IST
accident death alappuzha

Synopsis

വഴിച്ചേരിയിലെ തട്ടുകട അടച്ച് ഭാര്യയോടൊപ്പം പോകുമ്പോൾ വെള്ളക്കിണറിന് സമീപത്ത് വെച്ച് അമിതവേഗത്തിൽ വന്ന കാർ ഇവർ സ‌ഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

ആലപ്പുഴ: തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കിൽ പോയ ലോഡിംഗ് തൊഴിലാളി കാറിടിച്ച് മരിച്ചു. അപകടത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വർ ഹൗസ് വാർഡിൽ ആറാട്ട് വഴി പടിഞ്ഞാറ് ശാന്തി ആശ്രമം വീട്ടിൽ വാഹിദ് (43) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സലീന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് അപകടമുണ്ടായത്. വഴിച്ചേരിയിലെ തട്ടുകട അടച്ച് ഭാര്യയോടൊപ്പം പോകുമ്പോൾ വെള്ളക്കിണറിന് സമീപത്ത് വെച്ച് അമിതവേഗത്തിൽ വന്ന കാർ ഇവർ സ‌ഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹിദ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു
സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു