
കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചത്തിനംകുളം സ്വദേശി സുനേഷ് (45 വയസ്) എന്നയാളാണ് 1.25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ശക്തികുളങ്ങര ഹാർബർ, മുളങ്കടകം, തിരുമുല്ലവാരം അച്ചുകല്ലിന്മൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കർ ന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ്.ആർ.ജി, ഷഹാലുദീൻ, ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.വി.ഹരികൃഷ്ണൻ, ജ്യോതി.ടി.ർ, അനീഷ് കുമാർ, ഷഫീക്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, സാലിം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ.എ എന്നിവരും പങ്കെടുത്തു.
അതിനിടെ കണ്ണൂർ ആലക്കോടും വിൽപ്പനയ്ക്കായി സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 9.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് നടുവിൽ സ്വദേശി ജോഷി പ്രകാശ്(23 വയസ്) എന്നയാളാണ്കഞ്ചാവുമായി പിടിയിലായത്. ആലക്കോട് എക്സൈസ് റേഞ്ച് പാർട്ടി ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഫലമായാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ച് ന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഗിരീഷ്.കെ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) തോമസ്.ടി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷിബു.സി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്.പി.കെ, പ്രണവ്.ടി, ജിതിൻ ആന്റണി, സന്തോഷ്.കെ.വി എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam