ട്രെയിന്‍ ഇടിച്ചു, എന്‍ജിനിലെ കമ്പി വയറിലൂടെ തുളച്ച് കയറി; വര്‍ക്കലയില്‍ 65കാരന് ദാരുണാന്ത്യം

Published : Apr 28, 2023, 02:53 PM IST
ട്രെയിന്‍ ഇടിച്ചു, എന്‍ജിനിലെ കമ്പി വയറിലൂടെ തുളച്ച് കയറി; വര്‍ക്കലയില്‍ 65കാരന് ദാരുണാന്ത്യം

Synopsis

ഇന്ന് രാവിലെ  9. 20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് ദാരുണാന്ത്യം. വര്‍ക്കല സ്റ്റേഷന് മുന്നിലുള്ള ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ ഭാനു ശ്രമിക്കുന്നതിനിടയിലാണ് ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചത്.

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനിടിച്ച് എന്‍ജിനിലെ കമ്പിയില്‍ കുരുങ്ങിയ വയോധികന്‍ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടിൽ ഭാനു ആണ് മരിച്ചത്. 65 വയസ് ആയിരുന്നു. ഇന്ന് രാവിലെ  9. 20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് ദാരുണാന്ത്യം. വര്‍ക്കല സ്റ്റേഷന് മുന്നിലുള്ള ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ ഭാനു ശ്രമിക്കുന്നതിനിടയിലാണ് ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചത്.

ലെവല്‍ ക്രോസ് പെട്ടന്ന് മുറിച്ച് കടക്കാനാവാതെ ഇയാള്‍ ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വയോധികൻ എൻജിന് മുന്നിലുള്ള കൂർത്ത കമ്പിയിൽ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചുകയറിയതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വർക്കല പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എന്‍ജിനിൽനിന്നും വേർപെടുത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഏപ്രില്‍ ആദ്യവാരത്തില്‍ കളമശേരിയില്‍ ട്രെയിന്‍ നിന്ന് വീണ് അബോധാവസ്ഥയിലായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. നെട്ടൂര്‍ സ്വദേശി സോണിയയെയാണ് കളമശേരി സ്‌റ്റേഷനിലെ എസ്‌ഐ കെഎ നജീബിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ 2.20നാണ് സൗത്ത് കളമശ്ശേരി ഭാഗത്തു ഒരാള്‍ ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ഫോണ്‍ സന്ദേശം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. ഉടനെ തന്നെ പോലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയില്‍വേ  ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറിയില്ല. വീണ്ടും മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്.

കാസർകോട് നിന്ന് യാത്ര തുടങ്ങി വന്ദേഭാരത്; യാത്രാനുഭവം അറിയാൻ കയറിയവര്‍ ഏറെ, മെയ് 2 വരെ സീറ്റ് ഫുള്‍

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു