ഇടുക്കി സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു

Published : Apr 05, 2025, 04:25 PM ISTUpdated : Apr 05, 2025, 05:35 PM IST
ഇടുക്കി സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു

Synopsis

ഏലത്തോട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇടുക്കി: ‌ഇടുക്കിയിൽ വേനൽ മഴയെ തുടർന്ന് കല്ല് ദേഹത്തു വീണ് തോട്ടം തൊഴിലാളി മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവ് ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോൾ മഴയിൽ അടുത്ത തോട്ടത്തിൽ നിന്നും കല്ല് ഉരുണ്ടു വരികയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ അയ്യാവിനെ കട്ടപ്പനയിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നെടുങ്കണ്ടം പ്രകാശ് ഗ്രാമിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വയറിംഗിനും തീപിടിച്ചു. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ