തകരപ്പാടി കടക്കാനുള്ള ശ്രമത്തിൽ കുടുങ്ങി, മുങ്ങിയ പാപ്പിയെ വിടാതെ പിന്തുടര്‍ന്ന് എക്‌സൈസ്, ഒടുവില്‍ എംഡിഎംഎ കേസില്‍ രണ്ടാമനും പിടിയില്‍

Published : Sep 18, 2025, 12:43 AM IST
MDMA arrest  pappi

Synopsis

കോഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈല്‍ എന്ന പാപ്പിയാണ് അറസ്റ്റില്‍ ആയത്. ഈ കേസിലെ ആദ്യപ്രതി മയക്കുമരുന്ന് പിടികൂടിയ ആഗസ്റ്റ് എട്ടിന് തന്നെ പിടിയിലായിരുന്നു.

സുല്‍ത്താന്‍ ബത്തേരി: എംഡിഎംഎ കേസിൽ രണ്ടാമനും പിടിയിൽ. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രധാനപ്രതി അറസ്റ്റിലായ കേസിലാണ് രണ്ടാമനും പിടിയിലായത്. 132 ഗ്രാം മാരക മയക്കുമരുന്നായ മെത്തഫിറ്റമിനും 460 ഗ്രാം കഞ്ചാവുമായി മുത്തങ്ങയിലെ തകരപ്പാടി ചെക്‌പോസ്റ്റ് കടക്കാനുള്ള ശ്രമത്തിനിടെ  യുവാവ് പിടിയിലായത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് രണ്ടാമനെ കൂടി എക്‌സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈല്‍ എന്ന പാപ്പിയാണ് അറസ്റ്റില്‍ ആയത്. ഈ കേസിലെ ആദ്യപ്രതി മയക്കുമരുന്ന് പിടികൂടിയ ആഗസ്റ്റ് എട്ടിന് തന്നെ പിടിയിലായിരുന്നു. 

വലയിലാക്കിയത് പ്രത്യേക അന്വേഷണ സംഘം

വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വൈ പ്രസാദിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പിഎന്‍ ശ്രീജ മോള്‍, പിഎസ് സുഷാദ്, പിപി ജിതിന്‍, ജിതിന്‍, സിഎം. ബേസില്‍, കെ.എ അര്‍ജുന്‍ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ