തൊടുപുഴ വെങ്ങല്ലൂർ - മങ്ങാട്ട് കവല ബൈപ്പാസ് റോഡിൽ നടന്ന വാഹനാപകടത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ യുവതി മരിച്ചു. റോഡ് പണിക്ക് എത്തിച്ച വാഹനവും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. വെങ്ങല്ലൂർ സ്വദേശി ജുബീന (35) ആണ് മരിച്ചത്. അപകടമുണ്ടായത്. വെങ്ങല്ലൂർ - മങ്ങാട്ട് കവല ബൈപ്പാസ് റോഡിലാണ്. റോഡ് പണിക്ക് എത്തിച്ച വാഹനവും യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജുബീന ആരോഗ്യ വകുപ്പിലെ ജീവനക്കാരിയാണ്.
