
ആലപ്പുഴ: ആലപ്പുഴയിൽ പരാതി അന്വേഷിക്കാൻ പോയ പൊലീസുകാരന്റെ തലയടിച്ച് പൊട്ടിച്ചു. മാന്നാർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രതി മാന്നാർ എണ്ണക്കാട് സ്വദേശിയായ രുതിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രുതിമോനെതിരെയുള്ള ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ദിനീഷും സംഘവും. എന്നാൽ പ്രകോപിതനായ രുതിമോൻ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലക്ക് പരിക്കേറ്റ ദിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയ്യപ്പഭക്തരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്
തലസ്ഥാനത്ത് അർധരാത്രിയിൽ ആക്രമണം, 20 തിലേറെ വാഹനങ്ങൾ അടിച്ചുതകർത്തു, ഒരു വീടിന് നേരെയും ആക്രമണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam